എഐ സംഹാര ആയുധമാകും, വരുന്നത് മനുഷ്യ ചരിത്രത്തിന്റെ അന്ത്യം; തൊഴിൽ നഷ്ടം ഭീകരമാകുമെന്നും യുവാൽ നോവ ഹരാരി

Mail This Article
×
ഇപ്പോൾ ഉപയോഗത്തിലുള്ള ജിപിടി4നേക്കാൾ ആയിരംമടങ്ങ് ശേഷിയുള്ള നിർമിതബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്–എഐ) സാങ്കേതികവിദ്യകളാകും അടുത്ത അഞ്ചു വർഷത്തിനുള്ളിൽ സൃഷ്ടിക്കപ്പെടുക. ശതകോടികളാണ് എഐ ഗവേഷണമേഖലയിൽ വമ്പൻ ടെക് കമ്പനികൾ മുടക്കിക്കൊണ്ടിരിക്കുന്നത്. മിന്നൽവേഗത്തിലാണു മാറ്റങ്ങളും പുതിയ സാങ്കേതിവിദ്യകളും സൃഷ്ടിക്കപ്പെടുന്നത്. കവിതയെഴുതാനും സ്കൂൾ അസൈൻമെന്റ് ചെയ്യാനും കഴിവുള്ള ചാറ്റ് ജിപിടിയോ നിമിഷങ്ങൾക്കുള്ളിൽ നിങ്ങളുടെ ഫോട്ടോയെ സ്വപ്നസമാനമായ മേക്കോവറിലേക്ക് എത്തിക്കുന്ന ഫോട്ടോ ലാബോ പോലെ ഇന്നു നമ്മൾ നിത്യജീവിതത്തിൽ അറിയുന്ന കുറച്ച് സാങ്കേതികവിദ്യകളിൽ ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ സൂക്ഷ്മമായും വിപുലമായും വിവിധ കാര്യങ്ങൾ ചെയ്യാൻ ശേഷിയുള്ള എഐ അധികം താമസിയാതെ ഉണ്ടാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.