ഏക സിവിൽ കോഡ് നടപ്പാക്കുമ്പോൾ പറയുന്നത് മു‌സ്‌ലിം സ്ത്രീകളുടെ രക്ഷയെ കരുതിയെന്ന്. വിവാഹ പ്രായം ഉയർത്തുന്ന ചർച്ച വരുമ്പോഴും പറയുന്നത് മുസ്‌ലിം പെൺകുട്ടികളുടെ രക്ഷ. വികസനം പറയുമ്പോഴും ‘ഊരി മാറ്റുന്നത്’ മുസ്‌ലിം പെൺകുട്ടികളുടെ തലയിലെ തട്ടം. വരാനിരിക്കുന്ന ഏതോ രക്ഷകനെ കാത്തിരിക്കുകയാണോ കേരളത്തിലെ മുസ്‌ലിം പെൺകുട്ടികൾ? അല്ലെങ്കിൽ അങ്ങനെയൊരു രക്ഷകൻ വന്നു രക്ഷിക്കാൻ മാത്രം അടിച്ചമർത്തപ്പെട്ട് വ്യക്തിത്വം ഇല്ലാതെ നരകിക്കുകയാണോ മലപ്പുറത്തെ മുസ്‌ലിം പെൺകുട്ടികൾ? സിപിഎം നേതാവ് കെ.അനിൽ കുമാറിന്റെ, മുസ്‌ലിം പെൺകുട്ടികളുടെ ‘തട്ടം ഊരൽ’ വിവാദ പ്രസംഗത്തിനു മറുപടി പറയുകയാണ് എംഎസ്എഫിന്റെ വനിതാ വിഭാഗമായ ‘ഹരിത’യുടെ ആദ്യ സംസ്ഥാന ജനറൽ സെക്രട്ടറിയും മുസ്‌ലിം ലീഗിന്റെ യുവരക്തവുമായ ഫാത്തിമ തഹ്‌ലിയ. ഏകീകൃത സിവിൽ കോഡിനെക്കുറിച്ചു തിരുവനന്തപുരത്ത് യുക്തിവാദ സംഘടന എസ്സൻസ് ഗ്ലോബൽ നടത്തിയ സെമിനാറിലായിരുന്നു അനിൽ കുമാറിന്റെ വിവാദ പരാമർശം. ‘മലപ്പുറത്തു വരുന്ന പുതിയ പെൺകുട്ടികളെ കാണൂ നിങ്ങൾ‌... തട്ടം തലയിലിടാൻ വന്നാൽ അതു വേണ്ടെന്നു പറയുന്ന പെൺകുട്ടികൾ മലപ്പുറത്ത് ഉണ്ടായത്

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com