വർഷം 70 പേരുടെ ജീവനെടുക്കുന്ന കൊലയാളി! തുലാമാസം സൂക്ഷിക്കുക; ആ ‘കുന്തം’ തട്ടിപ്പ്, വീടിനു ചുറ്റിലും വേണം രക്ഷ
Mail This Article
നല്ല ‘ഇടിക്കാരൻ’ പൊലീസുകാരെയാണ് നമ്മൾ ‘മിന്നൽ’ എന്നു വിളിക്കാറുള്ളത്. അതിവേഗം പായുന്ന ബസ് ഇറക്കിയപ്പോള്‍ കെഎസ്ആർടിസി അതിനിട്ട പേര് മിന്നൽ. ഇടിവെട്ട് സംഭവം എന്നു പറഞ്ഞാൽ അതു കൊള്ളാമെന്നാണ്. പക്ഷേ നാട്ടുഭാഷയിലെ ഇടിവെട്ടല്ല മിന്നലിന്റെ തനിസ്വഭാവം. ഇടിമിന്നലിന്റെ കണക്കിൽ മുന്നിലാണ് കേരളം എന്നതാണ് സത്യം. തുലാമഴയ്ക്കൊപ്പം ഇടിയും മിന്നലും കൂടെയെത്തും. കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കൽ കോളജിൽ ഡോക്ടർമാർക്ക് മിന്നലേറ്റു. തൃശൂരിൽ ഇടിയുടെ ശബ്ദം കേട്ട വീട്ടമ്മയ്ക്ക് കേൾവിശക്തി നഷ്ടപ്പെട്ടു. മഴയുടെ സ്വഭാവം മാറുന്നതു പോലെ ഇടിയുടെയും മിന്നലിന്റെയും രൂപവും ഭാവവും മാറുകയാണോ? കേരളത്തിൽ വർഷം ഏകദേശം 70 പേർ കേരളത്തിൽ ഇടിയും മിന്നലുമേറ്റ് മരിക്കുന്നുവെന്നാണ് കണക്ക്. ഇതിനു പുറമേയാണ് ഇടിമിന്നലിൽ പരുക്കേൽക്കുന്നവരുടെ എണ്ണം. ഒരു മിന്നൽ മതി വീട്ടിലെ എല്ലാ വൈദ്യുതോപകരണവും കത്തിക്കാൻ. ഇടിമിന്നൽ തടയാൻ വഴിയില്ല. എന്നാൽ സുരക്ഷ ഉറപ്പാക്കാൻ വഴികൾ പലതുണ്ട്. ഇടിമിന്നൽ ഏൽക്കാതിരിക്കാൻ എന്തൊക്കെ മുൻകരുതലുകൾ സ്വീകരിക്കാം? കേരളത്തിൽ ചില സ്ഥലങ്ങളിൽ കൂടുതൽ ഇടിമിന്നലുകൾ ഉണ്ടാവുന്നത് എന്ത് കൊണ്ടാണ്?