നിങ്ങളുടെ പ്രിയപ്പെട്ട മെ‍ാബൈൽ ഫോൺ, എണ്ണമറ്റ സെൽഫികളുടെയും കെ‍ാച്ചുവിശേഷങ്ങളുടെയും മൂകസാക്ഷി, അതു ഡിജിറ്റൽ മരണത്തിനിരയാകുന്നു. നിങ്ങളെന്തു ചെയ്യും? ഇ–ശവക്കുഴിയിൽ അടക്കം ചെയ്യുമോ? അതോ വൈദ്യുതച്ചൂളയിലിട്ട് കത്തിച്ച് വാതകങ്ങളെ വിണ്ണിലേക്ക് അയയ്ക്കുമോ? ഭൂമുഖത്ത് 1600 കോടിയിലധികം മെ‍ാബൈൽ ഫോണുകളുണ്ട്. ആളോഹരി രണ്ടെണ്ണം വീതം. കഴിഞ്ഞ കെ‍ാല്ലം 560 കോടി ഫോണുകൾ കാലഹരണപ്പെട്ടു മാലിന്യദശയിലേക്കു വഴുതിവീണു. ഒന്നിനു മുകളിൽ മറ്റെ‍ാന്നായി ഇവയെ ഉയർത്തി നിർത്തിയാൽ ഭൂമിയിൽനിന്നു ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ പകുതിയാവും. കുട്ടികളുടെ കളിപ്പാട്ടങ്ങളുടെ കെ‍ാച്ചുകാര്യം നോക്കൂ. കെ‍ാല്ലത്തിൽ ലോകമാസകലം 3.20 കോടി ടൺ ഇ–മാലിന്യം ഇവയുണ്ടാക്കുന്നു. ഇതു കയറ്റിയ 16 ലക്ഷം ലോറികളെ നാം എവിടേക്കു തിരിച്ചുവിടും?

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com