‘‘കോൺഗ്രസിലെ ഒരു കുടുംബവുമായി കലഹിച്ചാൽ പിന്നെ അവരെ പൂർണമായി തകർക്കുകയാണ്. രാജേഷ് ജീ യെ മാത്രമല്ല, മകൻ സച്ചിനെയും ശിക്ഷിക്കുകയാണ് കോൺഗ്രസ്’’ കിഴക്കൻ രാജസ്ഥാനിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വന്ന നരേന്ദ്ര മോദിയുടെ പ്രസംഗത്തിലെ വാചകമാണിത്. 2018 ലെ തിരഞ്ഞെടുപ്പിൽ രാജസ്ഥാനിലെ കോൺഗ്രസിന്റെ മുഖമായിരുന്ന സച്ചിൻ പൈലറ്റിനെ ഒഴിവാക്കി ഗെലോട്ടിന് വീണ്ടും മുഖ്യമന്ത്രിക്കസേര നൽകിയതിന്റെ വരുംവരായ്കകൾ കോൺഗ്രസ് തിരിച്ചറിഞ്ഞിട്ടുണ്ടോയെന്ന് സംശയമുണ്ടെങ്കിലും അതിന്റെ തിരഞ്ഞെടുപ്പ് സാധ്യതകളിലാണ് ബിജെപി ഇക്കുറി പ്രചാരണത്തിന്റെ റൂട്ട് മാപ്പ് വരച്ചത്. 2018 ൽ ബിജെപിയെ തൂത്തെറിഞ്ഞ് കോൺഗ്രസിന്റെ വിജയം നിർണയിച്ചത് ഗുജ്ജർ സമുദായത്തിന് സ്വാധീനമുള്ള കിഴക്കൻ രാജസ്ഥാൻ ആയിരുന്നെങ്കിൽ നഷ്ടപ്പെട്ട മണ്ഡലങ്ങൾ വീണ്ടെടുത്താണ് ഇക്കുറി ബിജെപിയുടെ വിജയം. 2018 ൽ കോൺഗ്രസിനെയും 2023 ൽ ബിജെപിയെയും തുണച്ചതിൽ പ്രധാന കാരണം ഒന്ന്; പൈലറ്റ് ഫാക്ടർ. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ഒരു പാർട്ടിക്കും ഭരണത്തുടർച്ച നൽകില്ലെന്ന രാഷ്ട്രീയ ചരിത്രം രാജസ്ഥാൻ ആവർത്തിക്കുമ്പോൾ, കിഴക്കൻ മേഖല മാത്രമല്ല 2018 ൽ വൻ ഭൂരിപക്ഷത്തിൽ ജയിച്ച മണ്ഡലങ്ങളിൽ പലതും കോൺഗ്രസിനെ കൈ വിട്ടു. ജനക്ഷേമ പദ്ധതികളുടെയും ജാതി സെൻസസ് നടപ്പാക്കുമെന്ന പ്രഖ്യാപനത്തിന്റെയും ബലത്തിൽ അധികാരത്തുടർച്ച മോഹിച്ച കോൺഗ്രസിനെ തോൽപ്പിച്ചത് പ്രാദേശിക തലത്തിലെ ഭരണവിരുദ്ധവികാരം മാത്രമല്ല, പാർട്ടിക്കുള്ളിലെ പോര് കൂടിയാണെന്നതാണ് സത്യം. അധികാരം ലഭിച്ച ബിജെപിയിലാവട്ടെ, വിജയത്തിന് ഇത്തവണയും നിർണായക സാന്നിധ്യമായ വസുന്ധര രാജയെ ഒതുക്കി മുഖ്യമന്ത്രി സ്ഥാനത്തേക്ക് പുതിയ ആൾ വരുമോ എന്ന തർക്കമാണ് തുടങ്ങാനിരിക്കുന്നത്. എന്താണ് രാജസ്ഥാനിലെ തിരഞ്ഞെടുപ്പു വിജയം പറയുന്നത്? എന്താണ് കോണ്‍ഗ്രസിനെ തോൽപ്പിച്ചത്?

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com