അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു ഫലം പുറത്തു വന്നപ്പോൾ കേരളത്തിൽ മറ്റൊരു വിഷയത്തിൽ ‘വോട്ടെടുപ്പ്’ നടന്നു. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കണോ വേണ്ടയോ എന്ന ചോദ്യമായിരുന്നു സിപിഎമ്മും സിപിഐയും ‘വോട്ടിനിട്ടത്’. സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ പറഞ്ഞത്, രാഹുൽ ബിജെപിയുമായി നേരിട്ടു മത്സരിക്കുന്ന ഒരു മണ്ഡലമാണ് തിരഞ്ഞെടുക്കേണ്ടതെന്നാണ്. ആരെല്ലാം എവിടെ മത്സരിക്കണമെന്നു തീരുമാനിക്കുന്നത് ബന്ധപ്പെട്ട പാർട്ടിയാണെന്നു പറഞ്ഞത് പക്ഷേ കോണ്‍ഗ്രസ് നേതാക്കളായിരുന്നില്ല. മറിച്ച്, മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിയിലെ പ്രാദേശിക–മതേതര പാർട്ടികളെ ഒപ്പം നിർത്താതെ ഒറ്റയ്ക്കു മത്സരിച്ച കോൺഗ്രസ് നീക്കത്തെയും പിണറായി വിമർശിച്ചു. ഇത്തരത്തിൽ, അഞ്ചു സംസ്ഥാന തിരഞ്ഞെടുപ്പ് നടന്നത് മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, മിസോറം, തെലങ്കാന എന്നിവിടങ്ങളിലാണെങ്കിലും അതിന്റെ അലയൊലികള്‍ ആഞ്ഞടിച്ചത് കേരളത്തിലായിരുന്നു. എന്തുകൊണ്ടാണ് വയനാട്ടില്‍ മത്സരിക്കാനുള്ള രാഹുലിന്റെ രണ്ടാം വരവിനെ സിപിഎമ്മും സിപിഐയും ആധിയോടെ കാണുന്നത്? ദേശീയ രാഷ്ട്രീയത്തിൽ സിപിഎമ്മിന്റെയും സിപിഐയുടെയും നിലവിലെ പദവിക്ക് ഇളക്കം തട്ടുമോയെന്ന പേടിയാണോ അതിനു പിന്നിൽ? ചില കണക്കുകൾ ഇക്കാര്യം ശരിവയ്ക്കുന്നുണ്ട്. ഇന്ത്യ മുന്നണിയിലേക്ക് പ്രതിനിധിയെ അയയ്ക്കാൻ പോലും വിസമ്മതിച്ച സിപിഎമ്മിന് ഇപ്പോഴെന്താണ് ആ മുന്നണിയോട് പ്രത്യേക ഒരിഷ്ടം തോന്നിത്തുടങ്ങിയത്?

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com