‘വലിയ സാമ്പത്തിക തകർച്ച, പ്രവചനം പോലും അസാധ്യം’, വിദഗ്ധരുടെ മുന്നറിയിപ്പ്: ‘മന്ത്രിമാർ പ്രതിച്ഛായ നന്നാക്കിയാൽ ജനം രക്ഷപ്പെടില്ല’
Mail This Article
വിടപറയാനൊരുങ്ങുന്നത് 2023–24 സാമ്പത്തിക വർഷംകൂടിയാണ്. 2024–25 വർഷത്തിന്റെ ഉദയം. കോവിഡ് മഹാമാരി, യുക്രെയ്ൻ യുദ്ധം എന്നിവ ലോക സമ്പദ്ഘടയുടെ സ്വഭാവത്തിൽ വരുത്തിയ മാറ്റം ചെറുതല്ല. രാജ്യാന്തരതലത്തിൽ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ രൂപപ്പെടുകയാണ്. ഇതിന്റെയൊക്കെ പ്രതിഫലനം ജനജീവിതത്തിലും പ്രകടമായിക്കൊണ്ടിരിക്കും. പുതിയ വർഷം ലോക സമ്പദ്ഘടനയെ ചലിപ്പിക്കുന്ന ഘടകങ്ങളെന്തൊക്കെയാവും? ഇന്ത്യയ്ക്കു മുന്നിലെ പ്രതീക്ഷകളെന്തെല്ലാമാണ്? കേരളത്തെ അത് ഏതുവിധമായിരിക്കും സ്വാധീനിക്കുക? കേരളത്തിലെ പ്രമുഖ സാമ്പത്തിക വിദഗ്ധരോട് ‘മനോരമ പ്രീമിയ’ത്തിലൂടെ ഈ ചോദ്യം ഉന്നയിച്ചു. അവർ നൽകിയ മറുപടികളിൽ ആശങ്കയുണ്ട്, ഒപ്പം ആശ്വാസവും. എന്നാൽ എല്ലാവരും ഒറ്റവാക്കിൽ പറയുന്നു– ‘ആശാവഹമല്ല കാര്യങ്ങള്‍’. നമ്മുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? 2024ൽ നേടുമെന്നു പറയുന്ന സാമ്പത്തിക നേട്ടങ്ങൾ ലോകത്തിനും ഇന്ത്യയ്ക്കും കേരളത്തിനും സ്വന്തമാക്കാനാകുമോ? വിശകലനം ചെയ്യുകയാണിവിടെ...