കേരളത്തിൽ പുതുതായി കൊണ്ടുവരുന്ന ഏതൊരു ബിസിനസ് ആശയത്തിലും ‘സിയാൽ മാതൃകയിൽ’ എന്ന വാക്ക് സർക്കാർ ഒപ്പം ചേർക്കുന്നത് കാണാനാവും. കേരളത്തിൽ വിജയിച്ച ബിസിനസ് ആശയമായി സിയാൽ (Cochin International Airport Limited (CIAL) നിലകൊള്ളുന്നു എന്നതിന്റെ തെളിവാണിത്. രാജ്യത്തെമ്പാടും വ്യോമയാന മേഖലയിൽ വമ്പൻ കുതിപ്പാണ് ദൃശ്യമാവുന്നത്. ഒരുകാലത്ത് സമൂഹത്തിന്റെ മുകൾത്തട്ടിലുളള സമ്പന്നർക്ക് മാത്രമാണ് വിമാനത്തിൽ യാത്ര ചെയ്യാൻ കഴിഞ്ഞിരുന്നത്. എന്നാൽ ഇന്നതിൽ മാറ്റം സംഭവിച്ചിരിക്കുന്നു. 2023ൽ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലൂടെ യാത്ര ചെയ്തത് 1.1 കോടിയോളം യാത്രക്കാരാണ്. കൊച്ചി വിമാനത്താവളത്തിന്റെ 25 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു കലണ്ടർ വർഷത്തിൽ ഒരു കോടി യാത്രക്കാർ എന്ന നേട്ടം കൈവരിക്കാനായത്. എങ്ങനെയാണ് കൊച്ചി രാജ്യാന്തര വിമാനത്താവളം ഈ നേട്ടം കൈവരിച്ചത്? എന്തൊക്കെ മാറ്റങ്ങളാണ് 2024ൽ യാത്രക്കാർക്കായി സിയാൽ ഒരുക്കിയിട്ടുളളത്? കൊച്ചിയെ ‘തിളക്ക’മുള്ള കപ്പല്‍ നിർമാണ ഹബാക്കി മാറ്റുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന വരുമ്പോഴും അതും സഹായകമാകുന്നത് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിനാണ്. വരുംനാളുകളിലും വിമാനത്താവളത്തിൽ തിരക്കേറുമെന്നുറപ്പാകുമ്പോൾ, എന്താണ് സിയാലിന്റെ ഭാവി പദ്ധതികളും പ്രതീക്ഷകളും? മനോരമ ഓൺലൈൻ പ്രീമിയത്തിൽ വ്യക്തമാക്കുകയാണ് സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com