സോഷ്യൽ മീഡിയയ്ക്ക് ഇന്നത്തെ ദുർഗതി വന്നുചേർന്നതിൽ അദ്ഭുതപ്പെടാനില്ല. ലോകമാകെ ജനാധിപത്യ സമ്പ്രദായം നേരിട്ടുകൊണ്ടിരിക്കുന്ന തകർച്ചയാണ് സോഷ്യൽ മീഡിയ എന്ന ജനാധിപത്യ ആശയവിനിമയ സംവിധാനത്തെയും ബാധിച്ചിരിക്കുന്നത്. ജനാധിപത്യങ്ങളെ തകർക്കുന്ന രീതി സുപരിചിതമായിക്കഴിഞ്ഞു; ജനാധിപത്യ സ്വാതന്ത്ര്യങ്ങളെയും മര്യാദകളെയും ദുരുപയോഗപ്പെടുത്തി ജനാധിപത്യവിരുദ്ധ ശക്തികൾ അതിനെ കയ്യടക്കുന്നു. ഉദാഹരണമായി, തിരഞ്ഞെടുപ്പാണ് ജനാധിപത്യത്തിന്റെ ഒന്നാം പ്രമാണം. തിരഞ്ഞെടുപ്പിലൂടെയാണ് ജനങ്ങൾ സമൂഹപുരോഗതി നടപ്പാക്കാനുള്ള ഉത്തരവാദിത്തം കുറച്ചുവ്യക്തികൾക്കു നൽകുന്നത്. ഏകാധിപത്യശക്തികൾ ചെയ്യുന്നത് തിരഞ്ഞെടുപ്പിനെത്തന്നെ കൈവശപ്പെടുത്തുകയാണ്. സ്വതന്ത്ര നീതിപീഠങ്ങളാണ് ജനാധിപത്യത്തിന്റെ മറ്റൊരു ശക്തിദുർഗം. ഏകാധിപതികൾ അവയെ തങ്ങളുടെ ഇച്ഛാനുവർത്തികളാക്കുന്നു. ഈ കയ്യേറ്റത്തെ മാധ്യമങ്ങളും സാമ്പത്തിക താൽപര്യങ്ങളും ജാതി–മതങ്ങളും ബുദ്ധിജീവികളുമടക്കമുള്ള സാമൂഹികശക്തികൾ‍ പ്രത്യക്ഷമായും പരോക്ഷമായും പിന്തുണയ്ക്കുന്നു. ഒട്ടേറെ ജനാധിപത്യ രാഷ്ട്രങ്ങളുടെ വിധിതന്നെയാണ് സോഷ്യൽ മീഡിയയ്ക്കും വന്നു ഭവിച്ചിരിക്കുന്നത്. കയ്യേറ്റത്തിന്റെ രീതിശാസ്ത്രം വ്യത്യസ്തമാണെന്നു മാത്രം. ആശയവിനിമയ മേഖലയിൽ അക്ഷരാർഥത്തിൽ സമ്പൂർണ വിപ്ലവം സൃഷ്ടിച്ചുകൊണ്ടാണ് നവമാധ്യമങ്ങൾ രംഗപ്രവേശം ചെയ്തത്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com