കേന്ദ്ര അഴിമതിക്കെതിരെ സുരേന്ദ്രന്റെ പാട്ട്! ‘എല്ലാം മോദിയല്ലേ’; സുധാകരന്റെ ‘മ’യിൽ മറയുമോ പിണറായി വിഎസിനെ വിളിച്ചത്...

Mail This Article
‘മനുഷ്യന്റെ ഓരോ യാത്രകളും ഒരു പാഠം പഠിക്കലാണെന്നാണ്’ കേട്ടിരിക്കുന്നത്. രാഷ്ട്രീയത്തിൽ അത് അച്ചട്ടാവുന്ന കാഴ്ചയാണ് കാണാനാകുന്നത്. യാത്രയിൽനിന്ന് ആദ്യ പാഠം പഠിച്ചത് കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായിരുന്നു. ഇരുവരും നയിക്കുന്ന ‘സമരാഗ്നി ജനകീയ പ്രക്ഷോഭയാത്ര’ ആലപ്പുഴയിലെത്തിയപ്പോള്‍ നടന്ന ‘മ’ പ്രയോഗം നിമിഷനേരംകൊണ്ടാണ് വൈറലായത്. പിന്നെ ചാനൽ ചർച്ചയായി, പോസ്റ്റുകളായി, വിഡിയോകളായി... അവിടെയും തീർന്നില്ല. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രൻ നടത്തിയ കേരള പദയാത്രയ്ക്കിടെ അദ്ദേഹത്തെ ‘പാഠം പഠിപ്പിച്ചത്’ ഒരു ഫ്ലെക്സായിരുന്നു. യാത്രയ്ക്കിടെ അണികളെ ആവേശഭരിതരാക്കാൻ ഒരുക്കിയ പാട്ടുംതന്നു മുട്ടനൊരു പണി. എന്തായാലും, നേതാക്കന്മാരുടെ ദേഷ്യവും സങ്കടവും നിരാശയുമെല്ലാം ഇത്തരത്തിൽ പുറത്തു വരുമ്പോൾ പരസ്പരം ചെളി വാരിയെറിയുന്നതിനു മാത്രം ഒരു കുറവുമില്ല. കോൺഗ്രസിനെയും ബിജെപിയെയും കണക്കിനു കളിയാക്കുന്ന സിപിഎം പക്ഷേ ചരിത്രം അവർക്കു മേലൊരു വാളായി നിൽക്കുന്നതു മാത്രം അറിയുന്നില്ല. പാർട്ടിയുടെ സമുന്നത നേതാവ് വി.എസ്. അച്യുതാനന്ദനു നേരെ ഒന്നരപ്പതിറ്റാണ്ട് മുൻപ് സിപിഎം നേതാക്കൾ നടത്തിയ പദപ്രയോഗങ്ങൾ അത്ര പെട്ടെന്നു മറക്കാനാകുമോ? രാഷ്ട്രീയ നേതാക്കളുടെ നാക്കുപിഴയിലും മനഃപൂർവമുള്ള പറച്ചിലിലും ആരും പിന്നിലല്ലെന്ന് ഉദാഹരണം സഹിതം വ്യക്തമാക്കുകയാണ് ‘ദ് പവർ പൊളിറ്റിക്സ്’.