ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎമ്മിന്റെ പതിനഞ്ചംഗ സ്ഥാനാർഥി പട്ടികയിൽ ഒരു പൊളിറ്റ്ബ്യൂറോ അംഗമേയുള്ളൂ: എ.വിജയരാഘവൻ. പാലക്കാട്ടു നിന്നു ജനവിധി തേടുന്ന വിജയരാഘവനെ അതുകൊണ്ട് എൽഡിഎഫിന്റെ തന്നെ സ്ഥാനാർഥി സംഘത്തിന്റെ നേതാവ് എന്നു വിശേഷിപ്പിക്കാം. ഇടക്കാലത്ത് എൽഡിഎഫ് കൺവീനറായും സിപിഎമ്മിന്റെ ആക്ടിങ് സെക്രട്ടറിയായും പ്രവർത്തിച്ച വിജയരാഘവൻ പിന്നീട് പിബി അംഗമായതോടെ പ്രവർത്തന കേന്ദ്രം വീണ്ടും ഡൽഹിയിലേക്കു മാറ്റി. എന്നാൽ കേരളത്തിലെ രാഷ്ട്രീയ–സംഘടനാ കാര്യങ്ങളിൽ വിജയരാഘവൻ ഇപ്പോഴും നേതൃപരമായ പങ്കു വഹിക്കുന്നു. ജീവിതപങ്കാളി ആർ.ബിന്ദു പിണറായി മന്ത്രിസഭയിലെ അംഗമായി കേരളത്തിലാണ് എന്നതു കൊണ്ടു കൂടി കേരളവുമായി ബന്ധപ്പെട്ടു തുടരുന്നതിനിടയിലാണ് പാലക്കാട് മത്സരിക്കാനുള്ള പാർട്ടി തീരുമാനം വരുന്നത്. കേരളത്തിലെ സിപിഎമ്മിന്റെ സ്ഥാനാർഥി ടീമിനു നേതൃത്വം നൽകുന്ന പൊളിറ്റ്ബ്യൂറോ അംഗമാണല്ലോ താങ്കൾ. എന്താണ് എൽഡിഎഫിന്റെ പ്രതീക്ഷ? ഇന്ത്യയുടെ ഭാഗധേയം നിർണയിക്കുന്ന തിരഞ്ഞെടുപ്പാണ് ഇത്. ഭരണനേട്ടങ്ങളുടെ ഗുണാംശങ്ങൾ സമ്പന്നർക്കു മാത്രം ലഭിക്കുകയും സാധാരണക്കാർ പ്രതിസന്ധികളിലൂടെ കടന്നു പോകുന്നതുമാണ് ഇപ്പോഴത്തെ ചിത്രം. മതന്യൂനപക്ഷങ്ങളുടെ മനസ്സിൽ ഭീതി ജനിപ്പിക്കുന്ന സംഭവങ്ങൾ നിരന്തരം ഉണ്ടാകുന്നു. ദേശീയ സ്വാതന്ത്ര്യസമരമൂല്യങ്ങൾ പിച്ചിച്ചീന്തപ്പെടുന്നു. പാർലമെന്ററി സംവിധാനത്തിന് അകത്തു നിന്നു കൊണ്ട് എങ്ങനെ ഈ പ്രതിസന്ധി ഘട്ടത്തെ അതിജീവിക്കാൻ കഴിയുമെന്ന ചോദ്യമാണ് ഈ തിരഞ്ഞെടുപ്പ് ഉയർത്തുന്നത്. ജനാധിപത്യത്തിനെതിരേയുളള കടന്നാക്രമണങ്ങളെ ചെറുക്കാൻ ഇടതുകക്ഷികളുടെ വർധിച്ച സാന്നിധ്യം പാ‍ർലമെന്റിൽ അനിവാര്യമാണ്. ഈ ബോധ്യം കേരളത്തിനു നല്ലതു പോലെ ഉണ്ട്. അതുകൊണ്ടു തന്നെ ഞങ്ങൾ പ്രതീക്ഷയിലാണ്....

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com