രണ്ടാം വരവിൽ ഷഹബാസ് ചരിത്രം തിരുത്തുമോ? കൂട്ടുകെട്ട് മുന്നണിക്ക് വെല്ലുവിളികൾ പലത്
Mail This Article
2022ന്റെ തനിയാവർത്തനമാണ് പാക്കിസ്ഥാനിൽ. പട്ടാളവുമായി ഇടഞ്ഞ ഇമ്രാൻ ഖാന്റെ പാക്കിസ്ഥാൻ തെഹ്രീകെ ഇൻസാഫ് (പിടിഐ) സർക്കാരിനെ പുറത്താക്കാൻ തട്ടിക്കൂട്ടിയ അതേ കൂട്ടുകക്ഷി സർക്കാരുമായാണ് 2024ലും പാക്കിസ്ഥാനിൽ ഷഹബാസ് ഷെരീഫ് സർക്കാർ 2.0 ഭരണമേൽക്കാനൊരുങ്ങുന്നത്. അന്ന് ഇമ്രാനെ അധികാരത്തിൽ നിന്നിറക്കാനായിരുന്നു അവിയൽ മുന്നണി രൂപവൽക്കരിച്ചതെങ്കിൽ ഇന്ന് പിടിഐയെ അധികാരത്തിൽനിന്ന് അകറ്റിനിർത്താൻ എന്ന വ്യത്യാസം മാത്രം... ഇമ്രാനെ മാറ്റിനിർത്തുകയെന്ന ഒറ്റക്കാര്യത്തിലൊഴികെ മറ്റെല്ലാത്തിലും ബദ്ധവൈരികളായ പാക്കിസ്ഥാൻ മുസ്ലിം ലീഗ്–നവാസും (പിഎംഎൽഎൻ) പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി(പിപിപി)യുമടങ്ങിയ പുതിയ കൂട്ടുകക്ഷി സർക്കാരിൻറെ ഭാവിയെന്തായിരിക്കും? പാക്കിസ്ഥാനിലെ പുതിയ സർക്കാരിനെ കാത്തിരിക്കുന്ന വെല്ലുവിളികളെന്തെല്ലാമാണ്? അയൽനാട്ടിലെ പുതിയ ഭരണകൂടത്തിന് ഇന്ത്യയോടും ഇന്ത്യയ്ക്ക് തിരിച്ചുമുള്ള മനോഭാവമെന്തായിരിക്കും?