കൊന്നുതിന്നവരാണ്, തരംതാഴ്ത്തരുത്
Mail This Article
വയനാട് പൂക്കോട് വെറ്ററിനറി കോളജിലെ സിദ്ധാർഥന്റെകൂടി പ്രാണൻ പൊലിഞ്ഞതോടെ തങ്ങൾ പഠിപ്പിച്ചതൊന്നും കുഞ്ഞനുജന്മാർ പാഴാക്കിയില്ല എന്നുറപ്പാക്കി സിപിഎമ്മിലെ ഏട്ടന്മാർക്കു കൂടുതൽ തലയുയർത്തി നടക്കാം. ഉറ്റ കൂട്ടുകാരനായിരുന്ന ടി.പി.ചന്ദ്രശേഖരന്റെ തല ‘നടുറോഡിൽ പൂക്കുലപോലെ ചിതറു’മെന്നു പറഞ്ഞത് അക്ഷരംപ്രതി നടപ്പാക്കിയവരാണവർ. കൂട്ടുകാരനായ സിദ്ധാർഥനെ ഇഞ്ച ചതയ്ക്കുംപോലെ തല്ലി ഇളംമുറക്കാർ. വിവരം പുറത്തുപറഞ്ഞാൽ ‘കഴുത്തിൽ തല കാണില്ല’ എന്നു കൂടെയുള്ളവരെ വിരട്ടി. ‘തല ചിതറിക്കും’ എന്നു പറയുന്ന രാജാവിന്റെ മന്ത്രി ‘തല വെട്ടും’ എന്നേ പറയാവൂ. ചെടിച്ചട്ടികൊണ്ട് തലയ്ക്കടിക്കുമ്പോൾ ‘ജീവൻ രക്ഷാപ്രവർത്തനം’ എന്നു കയ്യടിച്ച പിണറായി വിജയനുണ്ടോ ചാരിതാർഥ്യത്തിനു വല്ല കുറവും. ‘ചോര തുടിക്കും ചെറുകയ്യുകളേ പേറുക വന്നീപ്പന്തങ്ങൾ’ എന്ന് കണ്ണുംപൂട്ടി വിളിച്ചു പറയാം.