നടനും സംവിധാകനുമായ മധുപാൽ ‘അന്തരിച്ചു’വെന്ന വാർത്ത അവസാനം പുറത്തുവന്നത് 2024 മാർച്ച് ആദ്യവാരമാണ്. സമൂഹമാധ്യമങ്ങളിൽ മധുപാൽ ‘മരിക്കുന്നത്’ ഇതാദ്യമല്ല. നരേന്ദ്രമോദി സർക്കാർ രണ്ടാമത് അധികാരത്തിൽ വന്നതിനെ തുടർന്ന് മധുപാൽ ആത്മഹത്യ ചെയ്തു എന്നാണ് മുൻപ് പ്രചരിച്ച വാർത്തകളിലൊന്ന്. മരണം മാത്രമല്ല, പറയാത്ത പരാമർശങ്ങളും മധുപാലിനെ കുടുക്കിയിട്ടുണ്ട്. ഗായിക കെ.എസ്.ചിത്ര പാടുന്ന സിനിമയുമായി താൻ സഹകരിക്കില്ലെന്ന് മധുപാൽ പറഞ്ഞതായി വൻ പ്രചാരണം ഉണ്ടായതിനെ തുടർന്ന് കുപ്രചരണങ്ങൾക്കെതിരെ മധുപാൽ പരാതി നൽകുകയും ചെയ്തിരുന്നു. ഓരോ വാർത്ത വരുമ്പോഴും, അടുപ്പമുള്ളവരോട് വരെ ഞാൻ ജീവിച്ചിരിപ്പുണ്ട് എന്ന് വിശദീകരിക്കേണ്ടി വരുന്നതിന്റെ വിഷമത്തിലാണ് മധുപാൽ. പക്ഷേ, ഇനി അത്തരം പരസ്യമായ സാക്ഷ്യപ്പെടുത്തലുകൾക്കൊന്നുമില്ലെന്നും കൂടി മധുപാൽ വ്യക്തമാക്കുന്നു. സ്വന്തം മരണവാർത്ത ഇടയ്ക്കിടെ കാണേണ്ടി വരുന്ന ഒരാൾ കടന്നുപോകുന്നത് എന്ത് അനുഭവങ്ങളിലൂടെയാണ്? ഈ വാർത്തകൾ നിർമിക്കുന്നവരോടും ‘ആദരാജ്ഞലികൾ’ അർപ്പിക്കുന്നവരോടും എന്താണ് പറയാനുള്ളത്? മനോരമ ഓൺലൈൻ പ്രീമിയത്തിൽ മധുപാൽ മനസ്സു തുറക്കുന്നു....

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com