കഴിഞ്ഞദിവസം, കൃത്യമായി പറഞ്ഞാൽ കഴിഞ്ഞ 20നു രാത്രി 10.30ന് ന്യൂഡൽഹിയിലെ രാജേന്ദ്ര പ്രസാദ് റോഡിലുള്ള ശാസ്ത്രി ഭവന്റെ മുന്നിൽ ഒരു പരിശോധന നടത്തി. മന്ദിരത്തിന്റെ പേര് ‘മിനിസ്ട്രി ഓഫ് ട്രൂത്ത്’ അഥവാ ‘സത്യത്തിന്റെ മന്ത്രാലയം’ എന്നു മാറ്റിയിട്ടുണ്ടോ എന്നായിരുന്നു പരിശോധന. ഇല്ലെന്നു മനസ്സിലായി. പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) സ്ഥിതി ചെയ്യുന്ന ശാസ്ത്രിഭവന്റെ പേരു മാറ്റിയോ എന്നു നോക്കാൻ പ്രേരിപ്പിച്ചത് രണ്ടു കാരണങ്ങളാണ്: ഒന്ന് – അന്നേദിവസം ഐടി മന്ത്രാലയം ഇറക്കിയ വിജ്ഞാപനം. കേന്ദ്ര സർക്കാരിനെക്കുറിച്ചു സമൂഹമാധ്യമങ്ങളിൽ‍ പ്രചരിക്കുന്ന വിവരങ്ങൾ വ്യാജമോ തെറ്റോ വഴിതെറ്റിക്കുന്നതോ ആണോയെന്നു പരിശോധിക്കാനുള്ള ഏജൻസിയായി പിഐബിയെ ഐടി ചട്ടപ്രകാരം ചുമതലപ്പെടുത്തിയെന്നായിരുന്നു വിജ്ഞാപനം. രണ്ട് – സർക്കാരുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിലും മറ്റും വരുന്ന പരാമർശങ്ങളിലെ തെറ്റുകൾ തിരുത്തി, ഭരണകൂട സത്യം പ്രചരിപ്പിക്കാൻ ചുമതലയുള്ള മന്ത്രാലയത്തെക്കുറിച്ചു ജോർജ് ഓർവലിന്റെ ‘1984’ എന്ന നോവലിൽ പറയുന്നുണ്ട്. ബിഹാറിൽ ജനിച്ച ഓർവൽ 1947–48ൽ എഴുതിയ നോവലിലെ നായകൻ വിൻസ്റ്റൺ സ്മിത്ത് ജോലി ചെയ്തിരുന്ന ആ മന്ത്രാലയത്തിന്റെ പേര് മിനിസ്ട്രി ഓഫ് ട്രൂത്ത് എന്നായിരുന്നു. പ്രവചനസ്വഭാവമുള്ളതെന്നു വിശേഷിപ്പിക്കപ്പെടുന്ന ‘1984’ലെ ആ പേര് 2024ൽ പകർത്താൻ മോദി സർക്കാർ തീരുമാനിച്ചെങ്കിലോ എന്നതൊരു ദുഷ്ചിന്തയാവാം.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com