ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകാതെ മാറിനിന്ന ചരിത്രമുണ്ട് കമ്യൂണിസ്റ്റ് പാർട്ടിക്ക്. സായുധ വിപ്ലവത്തിലൂടെ രാജ്യത്തിന്റെ അധികാരം പിടിച്ചെടുക്കാൻ രേഖ പുറത്തിറക്കുകയാണ് അന്ന് പാർട്ടി ചെയ്തത്. ഇന്ത്യയുടെ സ്വാതന്ത്ര്യം പോലും പാർട്ടി അംഗീകരിച്ചത് അടുത്തകാലത്താണ്. എന്നാലിപ്പോൾ ചരിത്രത്തിൽ ഇന്നേവരെയില്ലാത്ത ഒരു പ്രതിസന്ധിയുടെ ‘പേടി’യിലാണ് സിപിഎം. അക്കാര്യം തുറന്നു പറഞ്ഞതാകട്ടെ സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ മന്ത്രിയുമായ എ.കെ.ബാലനും. സൂക്ഷിച്ചില്ലെങ്കിൽ അധികം വൈകാതെ സിപിഎമ്മിന് ദേശീയ പാർട്ടിയെന്ന പദവിയും അരിവാൾ, ചുറ്റിക, നക്ഷത്രമെന്ന ചിഹ്നവും നഷ്ടമാകുമെന്ന ആശങ്കയാണ് ബാലൻ പങ്കുവച്ചത്. ലോക്സഭ, നിയമസഭ തിരഞ്ഞെടുപ്പുകളിൽ നിശ്ചിത ശതമാനം വോട്ടോ എംപിമാരെയോ കിട്ടിയില്ലെങ്കിലാണ് ദേശീയ പാർട്ടി എന്ന പദവിക്ക് ഇളക്കം തട്ടുക. അതു നഷ്ടപ്പെടാതിരിക്കാൻ എന്തു തന്ത്രവും പയറ്റുമെന്നാണോ ബാലൻ പറഞ്ഞതിന്റെ അർഥം? പാർട്ടിയുടെ നിലനിൽപുതന്നെ അപകടത്തിലാവുന്ന ഈ അവസ്ഥയിലേയ്ക്ക് എത്തുമോയെന്ന ആശങ്ക ബാലൻ പങ്കുവയ്ക്കാൻ എന്തായിരിക്കും കാരണം? ഒരു പാർട്ടിക്ക് ദേശീയ പാർട്ടിയെന്ന അംഗീകാരം ലഭിക്കാൻ ചില മാനദണ്ഡങ്ങളുണ്ട്. അതിലൊന്ന് തിരഞ്ഞെടുപ്പിൽ ലഭിക്കുന്ന വോട്ടാണ്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com