ഇവിടെ പരാമർശിക്കുന്ന വിഷയം സ്ത്രീകൾക്കുതന്നെ ഇഷ്ടപ്പെടണമെന്നില്ല. കാരണം, മലയാളിസ്ത്രീയുടെ മറ്റെല്ലാ പരിമിതികളെയും പിന്തള്ളുന്ന ഒരു പരിമിതിയാണു ചർച്ച ചെയ്യുന്നത്. അതായത്, സ്ത്രീകൾ ജനാധിപത്യാധികാരത്തിൽനിന്നു പുറത്താക്കപ്പെട്ട അവസ്ഥ. സ്ത്രീപക്ഷവാദം ചൂണ്ടിക്കാണിക്കുന്ന വളരെ വാസ്തവമായ അസമത്വങ്ങൾ ഒട്ടേറെയുണ്ട്. എന്നാൽ, രാഷ്ട്രീയമാണ് അവയുടെ ഈറ്റില്ലം എന്ന സത്യം അംഗീകരിക്കാൻ പൊതുവിൽ മടിയുണ്ട്. രാഷ്ട്രീയത്തെ മാറ്റിനിർത്തി മലയാളിസ്ത്രീയുടെ അസമത്വങ്ങളെ ചർച്ച ചെയ്യുന്നത് ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കലാണ്. കാരണം, രാഷ്ട്രീയാധികാരമാണ് കേരളത്തിൽ ഒട്ടേറെ തിന്മകളുടെയും ചിലപ്പോഴെല്ലാം നന്മകളുടെയും ഉറവിടം. അതിന്റെ സർവാധിപത്യത്തിൽനിന്നു യാതൊന്നിനും മോചനമില്ല. രാഷ്ട്രീയത്തിൽനിന്നു മലയാളിസ്ത്രീ മാറ്റിനിർത്തപ്പെട്ടത് യാദൃച്ഛികമല്ല. രാഷ്ട്രീയാധികാരം കേരളത്തിൽ പുരുഷാധികാരമാണ്. സ്ത്രീകൾക്കു പ്രതീകാത്മക സ്ഥാനമെങ്കിലും നൽകുമ്പോൾ പുരുഷാധികാരം വഴങ്ങുകയല്ല, സ്വയം വെള്ളപൂശുക മാത്രമാണ്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com