അയൽ രാജ്യങ്ങൾക്ക് മുൻഗണന നൽകുക എന്നത് ഇന്ത്യയുടെ വിദേശ നയത്തിന്റെ കേന്ദ്ര തത്വമാണ്. ഏഷ്യയിലും രാജ്യാന്തര തലത്തിലും ഇന്ത്യയുടെ സ്വാധീനം വിപുലീകരിക്കുന്നതിന് ഉപഭൂഖണ്ഡത്തിലെ തൊട്ടടുത്ത പ്രദേശങ്ങൾ ഫലപ്രദമായി, തന്ത്രപരമായി കൈകാര്യം ചെയ്യുന്നത് ഇന്ത്യയ്ക്ക് നിർണായവും. അയൽ രാജ്യങ്ങളിലെ പതിവ് രാഷ്ട്രീയമോ സാമ്പത്തികമോ ആയ വെല്ലുവിളികൾ പലപ്പോഴും ഇന്ത്യയുടെ ശ്രദ്ധ ഉപഭൂഖണ്ഡത്തിലേക്ക് തിരിച്ചുവിടുകയും വിശാലമായ പ്രാദേശികവും രാജ്യാന്തരവുമായ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനുള്ള ശേഷി പരിമിതപ്പെടുത്തുകയും ചെയ്യുന്നു. എന്നാൽ പാക്കിസ്ഥാനെ കൂടാതെ ഭൂട്ടാനുമായും നേപ്പാളുമായും മ്യാൻമറുമായുമുള്ള ഇന്ത്യയുടെ ഉഭയകക്ഷി ബന്ധങ്ങളിൽ ചെറുതല്ലാത്ത വിള്ളലുകൾ ഉണ്ടായിട്ടുണ്ട്. ഇന്ത്യയുമായി അകലുംതോറും അവിടങ്ങളിൽ ചൈനീസ് വ്യാളി പിടിമുറുക്കുന്നു. അതിനൊപ്പം അരുണാചൽ പ്രദേശിലും ചൈന പ്രകോപനം ശക്തമാക്കിയിട്ടുമുണ്ട്. അയൽ രാജ്യങ്ങൾക്കിടയിൽ രാജ്യാന്തരവും ആഭ്യന്തരവുമായ രാഷ്ട്രീയ, സാമ്പത്തിക ഭൂപ്രകൃതികളിലെ സമീപകാല മാറ്റങ്ങളോടെ, ഇന്ത്യയ്ക്ക് അയൽപക്ക പ്രഥമ നയം (Neighbourhood First Policy ) ഉത്തേജിപ്പിക്കാനുള്ള ഏറ്റവും മികച്ച അവസരമാണ് ഇപ്പോൾ കൈവന്നിരിക്കുന്നത്. കൃത്യമായ നീക്കത്തിലൂടെ അയൽക്കാരെ കൂടെ നിർത്താൻ ഇന്ത്യയ്ക്ക് കഴിഞ്ഞാൻ ചൈനയ്ക്ക് വൻ തിരിച്ചടി നൽകാനും സാധിക്കും. ഈ മേഖലയിലെ ചൈനയുടെ കുതന്ത്രത്തെ ചെറുക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെങ്കിൽ ബംഗ്ലദേശുമായി ബന്ധം നിലനിർത്തുന്നത് പോലെ സൗഹൃദം മറ്റ് അയൽ രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കേണ്ടതുണ്ട്. ഇപ്പോൾ ബംഗ്ലദേശ് മാത്രമാണ് ഇന്ത്യയോട് ഏറെ അടുപ്പം കാണിക്കുന്ന അയൽക്കാർ. ശേഷിക്കുന്നവരെയും ഇന്ത്യയ്‌ക്കൊപ്പം ചേര്‍ത്തുപിടിച്ച് ചൈനയെ നിലയ്ക്കുനിർത്താൻ കഴിയണം.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com