തിരുവനന്തപുരം ആക്കുളത്തെ ഫ്ലാറ്റിൽ എൽഡിഎഫ് കൺവീനറും സിപിഎം കേന്ദ്ര കമ്മിറ്റിയംഗവുമായ ഇ.പി. ജയരാജൻ, കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി ചർച്ച നടത്തിയെന്ന ‘ബോംബ്’ പൊട്ടാൻ ഇത്രയും വൈകിയത് എന്താണ്...? ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും ആലപ്പുഴയിലെ പാർട്ടി സ്ഥാനാർഥിയുമായ ശോഭ സുരേന്ദ്രൻ പറഞ്ഞതു ശരിയാണെങ്കിൽ, അന്ന് ഡൽഹിയിലെ ഹോട്ടൽ ലളിതിൽ വച്ച് ദല്ലാൾ നന്ദകുമാറിനൊപ്പം ഇ.പി. ജയരാജൻ ശോഭ സുരേന്ദ്രനെ കാണുമ്പോൾ ജയരാജന്റെ ഫോണിലേക്ക് വന്ന ആ കോൾ ആരുടേതാണ്...? കൊല്ലത്തെ ആർഎസ്പി സ്ഥാനാർഥി എൻ.കെ. പ്രേമചന്ദ്രൻ ആരോപിച്ചതു പോലെ, ആർഎസ്എസുമായി വളരെ അടുപ്പമുള്ള കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി കോവളത്ത് സ്വകാര്യ സന്ദർശനത്തിനു വന്നപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ അതറിഞ്ഞ് അദ്ദേഹത്തെ ക്ലിഫ് ഹൗസിലേക്ക് ക്ഷണിച്ചു വിരുന്നു നൽകിയത് എന്തിനായിരിക്കണം..? കേരള രാഷ്ട്രീയം മുൻപെങ്ങുമില്ലാത്ത വിധം ‘ആയാറാം ഗയാറാം’ രാഷ്ട്രീയത്തിലേക്കു നീങ്ങുന്നതിനു തെളിവുകളായി ഓരോ സംഭവങ്ങൾ പുറത്തുവരികയാണ്. കെ. കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയപ്പോൾ, കോൺഗ്രസുകാരെ വിശ്വസിക്കാൻ പറ്റില്ലെന്നും നാളെ അവർ ബിജെപിയാകുമെന്നും ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉടനീളം പ്രചരിപ്പിച്ച സിപിഎമ്മിനേറ്റ കനത്ത ആഘാതമായി ഇ.പി ജയരാജൻ വിവാദം. ശോഭയ്ക്കും ദല്ലാൾ നന്ദകുമാറിനുമെതിരെ നിയമ നടപടികളുമായി മുന്നോട്ടു പോകാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇ.പി. ജയരാജന് അനുവാദം നൽകിയിരിക്കുന്നു.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com