മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും നടത്തുന്ന വിദേശയാത്ര അറിയിക്കേണ്ടവരെ അറിയിച്ചില്ലേ? മുഖ്യമന്ത്രിയുടെ ചുമതലകള്‍ ആർക്കും കൈമാറാതിരുന്നതിന് കാരണമെന്താകും?
കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം. ഹസനിൽനിന്ന് ആ സ്ഥാനം കെ.സുധാകരൻ തിരിച്ചുവാങ്ങിയത് ഇത്ര ചർച്ചയാകാൻ എന്തായിരിക്കും കാരണം?
വിലയിരുത്തുകയാണ് മലയാള മനോരമ കൊല്ലം ബ്യൂറോ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് ജയചന്ദ്രൻ ഇലങ്കത്ത് ‘പവർ പൊളിറ്റിക്സി’ൽ.
ലോക്സഭാ തിരഞ്ഞെടുപ്പ് വിലയിരുത്താന്‍ തിരുവനന്തപുരത്ത് ഇന്ദിരാഭാവനില്‍ നടന്ന കെപിസിസി നേതൃയോഗത്തിൽ പങ്കെടുക്കാനെത്തിയ പ്രസിഡന്റ് കെ.സുധാകരനെ ആക്ടിങ് പ്രസിഡന്റ് എം.എം. ഹസന് വേദിയിലേക്ക് സ്വീകരിക്കുന്നു. എഐസിസി ജനറല്‍ സെക്രട്ടറിമാരായ ദീപാ ദാസ്മുന്‍ഷി, കെ.സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, കെ. മുരളീധരൻ എന്നിവർ സമീപം. (ചിത്രം: മനോരമ)
Mail This Article
×
മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും നടത്തുന്ന വിദേശയാത്ര ആണല്ലോ ഇപ്പോഴത്തെ ചർച്ചാ വിഷയം. യുഎഇ, സിംഗപ്പൂർ, ഇന്തൊനീഷ്യ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ച് അദ്ദേഹവും കുടുംബവും മേയ് 21നു മടങ്ങിയെത്തും. ഔദ്യോഗികമായാലും സ്വകാര്യമായാലും മുഖ്യമന്ത്രി വിദേശ യാത്ര നടത്തുമ്പോൾ ഗവർണറെ അറിയിക്കാറുണ്ട്, യാത്ര സംബന്ധിച്ചു പത്രക്കുറിപ്പ് ഇറക്കാറുണ്ട്. ഈ പതിവുകളൊക്കെ തെറ്റിച്ചാണ് മുഖ്യമന്ത്രി ഇക്കുറി വിദേശത്തേക്കു പോയതെന്ന ആരോപണങ്ങളും ഉയർന്നിട്ടുണ്ട്. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ഔദ്യോഗികമായാലും സ്വകാര്യമായാലും വിദേശ യാത്രകൾ നടത്തുന്നതിനു പൂർണ സ്വാതന്ത്ര്യമുണ്ട്. പ്രതിപക്ഷവും മറ്റും മുഖ്യമന്ത്രിയുടെ യാത്രയിൽ രഹസ്യാത്മകത ആരോപിക്കുന്നുണ്ടെങ്കിലും പ്രധാനമായും ചർച്ച ചെയ്യേണ്ട വിഷയം ഇതല്ല എന്നു രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
English Summary:
Election Campaigns Test the Waters of Political Responsibility Transfers in Kerala
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.