ജനസംഖ്യാ പഠനം തിരഞ്ഞെടുപ്പിൽ ആയുധമാകുമ്പോൾ: ഇഎസി- പിഎം പഠന റിപ്പോർട്ട് ഇപ്പോൾ പ്രസിദ്ധീകരിച്ചത് ദുരുദ്ദേശ്യപരം
Mail This Article
പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗൺസിൽ (ഇഎസി–പിഎം) അംഗങ്ങളായ മൂന്നു വിദഗ്ധർ, ഇന്ത്യ ഉൾപ്പെടെ ലോകത്തെ 167 രാജ്യങ്ങളിലെ മതന്യൂനപക്ഷങ്ങളുടെ ജനസംഖ്യാവളർച്ചയെയും ക്ഷേമത്തെയും കുറിച്ചു തയാറാക്കിയ പഠനറിപ്പോർട്ട് 2024 മേയ് 9നു ഡൽഹിയിൽ പ്രസിദ്ധീകരിച്ചു. 1950– 2015 കാലയളവിലെ ജനസംഖ്യാവ്യതിയാനം അപഗ്രഥിക്കുന്ന പ്രസ്തുത റിപ്പോർട്ട് ഇന്ത്യയിൽ ലോക്സഭാ തിരഞ്ഞെടുപ്പ് മൂന്നു ഘട്ടം പിന്നിട്ട സമയത്ത് പ്രസിദ്ധീകരിച്ചത് സംശയം ജനിപ്പിക്കുന്നു. ഭരണപക്ഷത്തിന് പ്രചരണായുധം നൽകുകയായിരുന്നു വിദഗ്ധസമിതിയെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നതിൽ ന്യായങ്ങളേറെയുണ്ട്. റിപ്പോർട്ട് പുറത്തു വന്നതോടെ ഇതു സംബന്ധിച്ച് സമൂഹത്തിൽ ചർച്ചകളും തർക്കങ്ങളും നടക്കുന്നു. എന്താണ് ജനസംഖ്യാ റിപ്പോർട്ടിന്റെ ഉള്ളടക്കവും ലക്ഷ്യവും. അതേ സമയം റിപ്പോർട്ട് പുറത്തു വന്ന സമയത്തെ കുറിച്ച് സംശയം ഉയരുന്നതിന് കാരണമെന്ത്?