2004ലാണ്. ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് രാഹുൽ ഗാന്ധി ഔദ്യോഗികമായി രംഗപ്രവേശം ചെയ്തശേഷമുള്ള ആദ്യ അഭിമുഖങ്ങളിലൊന്ന് ഇപ്പോഴും യുട്യൂബിലുണ്ട്. ചോദ്യ കർത്താവായ സഞ്ജീവ് ശ്രീവാസ്തവ മുപ്പത്തിനാലുകാരനായ രാഹുൽ ഗാന്ധിയോട് അന്നു ചോദിച്ചു: ‘‘നിങ്ങളോ പ്രിയങ്കയോ– തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലിറങ്ങുന്നത് ആരായിരിക്കുമെന്നതിനെ ചൊല്ലി ഒരുപാട് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇപ്പോൾ സ്ഥാനാർഥിത്വത്തിലേക്ക് രാഹുൽ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. സ്വാഭാവികമായും നെഹ്റു ഗാന്ധി–കുടുംബത്തിന്റെ രാഷ്ട്രീയ പാരമ്പര്യത്തിന്റെ കിരീടം നിങ്ങളിലേക്ക് എത്തിയിരിക്കുന്നു...?’’ ചോദ്യം തീർന്നയുടൻ സംശയമൊട്ടുമില്ലാതെ രാഹുലിന്റെ മറുപടി വന്നു: ‘‘അതു തിരഞ്ഞെടുക്കപ്പെടലോ എനിക്ക് അനൂകൂലമായി കാര്യങ്ങൾ വരികയോ ആയിരുന്നില്ല. ഞങ്ങൾ രണ്ടുപേരും വളർന്നു വന്നത് അവരുടെ അച്ഛനും അമ്മാവനും മുത്തശ്ശിയും മുതുമുത്തച്ഛനും വളർന്നതു പോലെ തന്നെയാണ്. അവർ വളർന്നത്

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com