2022ൽ ഗുണ്ടാവിളയാട്ടം അതിരുകടന്നപ്പോൾ ‘കാവൽ’ എന്ന പേരിൽ ഗുണ്ടാവിരുദ്ധ പദ്ധതിയുമായി പൊലീസ് രംഗത്തുവന്നെങ്കിലും കാര്യമായി ഒന്നും നടന്നില്ല. എന്നാൽ, 2023 ഫെബ്രുവരി ഏഴിന് ‘ഓപ്പറേഷൻ ആഗ്’ എന്ന പേരിൽ പൊലീസ് പുതിയ ആയുധം പുറത്തെടുത്തു. ‘ആക്‌സിലറേറ്റഡ് ആക്​ഷൻ എഗെയ്ൻസ്റ്റ് ഗൂൺസ്’ എന്ന ആ പദ്ധതി സേനയിലെ സത്യസന്ധരായ ഉദ്യോഗസ്ഥർക്ക് ആവേശമായിരുന്നു. ഒറ്റദിവസംകൊണ്ടു നൂറുകണക്കിനു ഗുണ്ടകളെ പിടികൂടി. ഉന്നതങ്ങളിൽനിന്നുള്ള ഇടപെടൽ ഉണ്ടാകില്ലെന്ന് ഉറപ്പുണ്ടെങ്കിൽ, തങ്ങൾക്ക് എന്തൊക്കെ ചെയ്യാനാകുമെന്നു കേരള പൊലീസ് സർക്കാരിനെയും ജനങ്ങളെയും ബോധ്യപ്പെടുത്തിയ ദിവസം. അകത്തായത് 2507 ഗുണ്ടകൾ! ഏറ്റവുമധികം പേർ പിടിയിലായതു തിരുവനന്തപുരം ജില്ലയിലായിരുന്നു. സിറ്റിയിലും റൂറലിലുമായി 333 പേർ.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com