ഭാഗ്യത്തേക്കാളേറെ ഭാഗ്യദോഷങ്ങൾ മാറിമറിഞ്ഞ ആവേശപ്പോരിനാണ് മുല്ലാംപുർ സാക്ഷ്യംവഹിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്സ് ഹൈദരാബാദിനൊപ്പം തുടക്കം മുതൽ ഭാഗ്യദോഷവും കൂടെക്കൂടി. കണ്ണടച്ച് തുറക്കും മുൻപ് മുൻനിര ബാറ്റർമാർ ക്രീസിലേക്ക് പോയതിനേക്കാൾ വേഗത്തിൽ ഡ്രസിങ് റൂമിലേക്ക് മടങ്ങി. ഹൈദരാബാദിന്റെ ഭാഗ്യദോഷത്തെ ചെറുത്തു നിന്നുകൊണ്ട് ടീമിന് മാന്യമായി ടോട്ടൽ സമ്മാനിക്കാൻ വഴിയൊരുക്കിയത് യുവതാരം നിതീഷ് റെഡ്ഡിയുടെ (37 പന്തിൽ 64) ഒറ്റയാൾ പോരാട്ടമാണ്. മറുപടി ബാറ്റിങ്ങിനായി കളത്തിലിറങ്ങിയ പഞ്ചാബ് കിങ്സും ഭാഗ്യദോഷത്തോട് മല്ലിട്ടാണ് മുന്നോട്ടു പോയത്. ഒടുവിൽ പഞ്ചാബിന്റെ കഴിഞ്ഞ കളിയിലെ ‘രക്ഷകരായ’ ശശാങ്ക് സിങ്– അശുതോഷ് ശർമ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചു. പിന്നീട് അറിയാനുണ്ടായിരുന്നത് ഒന്നുമാത്രം, വിജയം എന്ന ഭാഗ്യം ആർക്കൊപ്പം നിൽക്കും? ജയദേവ് ഉനദ്കട്ട് എറിഞ്ഞ 20–ാം ഓവറിന്റെ അഞ്ചാം പന്തിന് ശേഷം ഹൈദരാബാദ് നായകൻ പാറ്റ് കമിൻസിന്റെയും ഉനദ്കട്ടിന്റെയും മുഖത്ത് വിരിഞ്ഞ പുഞ്ചിരിക്ക് തൊട്ടുമുൻപുവരെ ആ ചോദ്യത്തിനുള്ള ഉത്തരം ആർക്കും അറിയില്ലായിരുന്നു. ഒടുവിൽ മുല്ലാംപുരിൽ വെറും 2 റൺസിന് ഹൈദരാബാദിന്റെ വിജയ സൂര്യൻ ഉദിച്ചതോടെ ഒന്നുറപ്പിച്ചു, ഭാഗ്യദോഷത്തിന്റെ ഗ്രഹണം പിടികൂടിയത് ആതിഥേയരെ ആയിരുന്നു...

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com