പാണ്ഡ്യയുടെ മായാജാലക്കാരൻ: 'ഇവൻ എറിഞ്ഞ് കാലൊടിക്കും'; തിരിച്ചെത്തി ഡുപ്ലെസി , ഡക്ക് റെക്കോർഡിട്ട് മാക്സ്വെൽ
Mail This Article
ബോളിങ്ങിൽ ബുമ്ര, ബാറ്റിങ്ങിൽ ഇഷാൻ, സൂര്യ, രോഹിത്, ഹാർദിക്... മുംബൈ ഇന്ത്യൻസിനായി ഈ ഇന്ത്യൻ താരങ്ങളെല്ലാം ഒന്നിച്ച് മിന്നിക്കത്തിയപ്പോൾ പരാജയമല്ലാതെ മറ്റൊന്നും ബെംഗളൂരുവിന് മുന്നിൽ ഇല്ലായിരുന്നു. അത് എത്ര വൈകിപ്പിക്കാം എന്നു മാത്രമായിരുന്നു അവരുടെ ചിന്ത. എന്നാൽ തുടക്കം മുതൽ ഒടുക്കം വരെ മുംബൈ ഇന്ത്യൻസ് ബാറ്റർമാർ എല്ലാം സംഹാരരൂപികളായപ്പോൾ ബെംഗളൂരു ഉയർത്തിയ 197 റൺസ് വിജയലക്ഷ്യം 27 പന്തും 7 വിക്കറ്റുകളും ബാക്കി നിൽക്കെ മുംബൈ മറികടന്നു. സ്കോർ: ബെംഗളൂരു– 20 ഓവറിൽ 8ന് 196. മുംബൈ– 15.3 ഓവറിൽ 3ന് 199. ‘ജസ്പ്രീത് ബുമ്ര ടീമിലുള്ളത് എനിക്ക് അനുഗ്രഹമാണ്. എപ്പോഴെല്ലാം പന്തേൽപ്പിക്കുന്നോ അപ്പോഴെല്ലാം എന്തെങ്കിലും മായാജാലം അദ്ദേഹം ഒരുക്കിവച്ചിട്ടുണ്ടാകും’ – മുംബൈ ഇന്ത്യൻസ് – റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു മത്സരത്തിന് ശേഷം മുംബൈ നായകൻ ഹാർദിക് പാണ്ഡ്യ പറഞ്ഞ വാക്കുകളാണിത്.