ഐപിഎൽ ഫോമാണോ അതോ സമീപകാല രാജ്യാന്തര ട്വന്റി20 പ്രകടനങ്ങളാണോ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡ് സിലക്‌ഷന് ആധാരമെന്നു ചോദിച്ചാൽ മറുപടി പറയുന്നതിനു മുൻപ് ചീഫ് സിലക്ടർ അജിത് അഗാർക്കർക്ക് രണ്ടുവട്ടം ചിന്തിക്കേണ്ടിവരും. ഐപിഎലിൽ മികവുതെളിയിച്ച ചിലരെ തഴഞ്ഞപ്പോൾ രാജ്യാന്തര ട്വന്റി20യിലെ പ്രകടനത്തിന്റെ ബലത്തിൽ ചിലർ ടീമിലെത്തി. രാജ്യാന്തര തലത്തിൽ മികവുതെളിയിച്ചിട്ടും ഐപിഎലിന്റെ പേരിലും ടീമിൽ ‘ഒഴിവില്ലെന്നു’ ചൂണ്ടിക്കാട്ടിയും ചിലരെ തഴയുകയും ചെയ്തു. സഞ്ജു സാംസണെ ടീമിലേക്കു പരിഗണിച്ചതിലൂടെ നീതി നടപ്പായെന്നു പറയുമ്പോഴും റിങ്കു സിങ്, ടി.നടരാജൻ തുടങ്ങിയവരെ തഴഞ്ഞതിനെതിരെ പ്രതിഷേധം ശമിച്ചിട്ടില്ല. ∙ ഗ്രേറ്റ് ഇന്ത്യൻ സ്ക്വാഡ് തലമുറ മാറ്റത്തിനു വേണ്ടി മുൻ താരങ്ങൾ ഉൾപ്പെടെ വാദിക്കുമ്പോഴും പരിചയസമ്പന്നരായ സീനിയർ താരങ്ങളിൽ ഊന്നിയാണ് ഇത്തവണയും ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യാന്തര ട്വന്റി20യിൽ നിന്ന് അടുത്തിടെ വിട്ടുനിന്ന രോഹിത് ശർമയും വിരാട് കോലിയുമാണ് ഈ ലോകകപ്പിൽ ഇന്ത്യയുടെ കീ ബാറ്റർമാർ. ട്വന്റി20 ക്രിക്കറ്റിൽ ഹാർദിക് പാണ്ഡ്യയ്ക്ക് ക്യാപ്റ്റൻസി കൈമാറിയ രോഹിത്, ഇത്തവണത്തെ ലോകകപ്പിൽ ഉണ്ടാകില്ലെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഏകദിന ലോകകപ്പ് ഫൈനൽ തോൽവിയുടെ മുറിവുണക്കാൻ രോഹിത്തിന് ഒരവസരം കൂടി നൽണമെന്ന് ബിസിസിഐയും സെക്രട്ടറി ജയ് ഷായും തീരുമാനിച്ചു. അതോടെയാണ് ‘വൺ ലാസ്റ്റ് ഡാൻസിനായി’ രോഹിത് ഈ ട്വന്റി20 ലോകകപ്പിന്റെ നായകസ്ഥാനത്തെത്തിയത്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com