ജയിച്ചിട്ടും തോറ്റുപോയവർ; കളിമുറ്റങ്ങളിൽ കൊടുങ്കാറ്റായിട്ടും ഒന്നുമാകാതെ മടങ്ങിയവർ; മാരിയോ ബലോട്ടെലി മുതൽ ക്വിൻസി വരെ
Mail This Article
കൗമാരകാലത്ത് മിലാനിലെ കളിമുറ്റങ്ങളെ വിറപ്പിച്ചവൻ, കളിക്കളത്തിലും പുറത്തും വിവാദങ്ങളുടെ കൂട്ടുകാരൻ, ഒടുവിൽ ഒന്നുമാകാൻ കഴിയാതെ പോയ പ്രതാപകാലം. പറഞ്ഞുവരുന്നത് ഇറ്റാലിയൻ താരം മാരിയോ ബലോട്ടെലിയെക്കുറിച്ചാണ്. ‘വൈ ഓൾവേയ്സ് മീ’, ആഘോഷത്തിന്റെ നേരത്ത് ടീഷർട്ടിലെ ഈ വാചകങ്ങൾ തുറന്നുകാട്ടിയുള്ള സൂപ്പർ മാരിയോയുടെ നിൽപ് ഇന്നും ഫുട്ബോൾ ആരാധകരുടെ മനസ്സിലുണ്ട്. എന്തുകൊണ്ട് എപ്പോഴും നീ എന്ന് ആരാധകരും മനസ്സ് തുറന്നു ചോദിക്കുന്നു. ക്രിസ്റ്റ്യാനോയും മെസിയും ബാലൻദ്യോറുകൾ വാരിക്കൂട്ടിയത് താൻ 100 ശതമാനം ഫോമിൽ കളക്കാതിരുന്നതുകൊണ്ടാണെന്ന പ്രസ്താവനയാണ് ഒടുവിലെ ‘വാചകമേള’. പ്രശ്സ്തിയുടെ മലമുകളിൽ നിന്ന് അപ്രസക്തരുടെ കൂട്ടത്തിലേക്ക് വീണുപോയ ആദ്യതാരമല്ല മാരിയോ ബലോട്ടെലി. പേരും പെരുമയുമുള്ള ഒട്ടേറെ താരങ്ങളുണ്ട് ഈ കൂട്ടത്തിൽ. വൻകിട ക്ലബ്ബുകളിൽ കളിച്ചിട്ടും പ്രതിഭയുടെ മിന്നലാട്ടങ്ങൾ മാത്രമായി ഒതുങ്ങിപ്പോയവർ.