നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടുവോ? ഉടൻ പരിശോധിക്കുക

HIGHLIGHTS
  • ഏറെ സുരക്ഷിതമെന്ന് അവകാശപ്പെടുന്ന പുതിയ ചിപ്പ് കാർഡുകളിലാണ് തട്ടിപ്പ്
  • നടത്താത്ത ഇടപാടിന്റെ ഒടിപി നമ്പർ വന്നാൽ ഉടൻ കാർഡ് ബ്ലോക്ക് ചെയ്യുക
Digital-fraud
SHARE

ബാങ്ക് അക്കൗണ്ടിൽ നിന്നും   എടിഎം വഴി  പണം വ്യാപകമായി തട്ടിയെടുക്കുന്നതായി പരാതി ഉയരുന്നു.  കേരളത്തിലെ  വിവിധ ബാങ്ക് ശാഖകളിൽ ഇത്തരം പരാതികൾ  ലഭിച്ചുകൊണ്ടിരിക്കുന്നു.   

ഏറെ സുരക്ഷിതമെന്ന് അവകാശപ്പെടുന്ന പുതിയ ചിപ്പ് കാർഡുകളിലാണ്  തട്ടിപ്പ് എന്നതാണ് ശ്രദ്ധേയം.  അക്കൗണ്ടിലെ  ബാലൻസ്  മനസിലാക്കി, പരമാവധി തുക പിൻവലിക്കുന്ന രീതിയാണ്.  അതും അക്കൗണ്ട് ഉടമയിൽ നിന്നും ചോർത്തിയെടുത്ത   വിവരങ്ങൾ  ഉപയോഗിച്ചല്ല   ഈ തട്ടിപ്പെന്നാണ്  എടുത്തു  പറയേണ്ട വസ്തുത.   അതുകൊണ്ടു തന്നെ  ഇതു വ്യാപിക്കാനുള്ള സാധ്യതയും കൂടുതലാണ്.  

 കാഞ്ഞങ്ങാട് എസ്ബിഐയുടെ ശാഖയിൽ  നിന്ന്   ഫെബ്രുവരി 14–15 തീയതികളിൽ 50,000 രൂപയോളമാണ് ഒരു കസ്റ്റമർക്ക് നഷ്ടപ്പെട്ടത്. വിവരം അറിയുന്നത് മാർച്ച് ഒന്നിന് അക്കൗണ്ട് ബാലൻസ് ചെക്ക് ചെയ്തപ്പോൾ മാത്രം. ഒരു  ശാഖയിൽ  തന്നെ അഞ്ചും ആറും പരാതികൾ കഴിഞ്ഞ മൂന്നു ആഴ്ചകളിലായി ലഭിച്ചിട്ടുണ്ടെന്നാണ് ബാങ്ക് വൃത്തങ്ങൾ പറയുന്നത്. ഒന്നും ചെയ്യാനാവുന്നില്ലെന്നു പറഞ്ഞ് പോലീസും   സൈബർ സെല്ലും കൈമലർത്തുന്നതായും പരാതിയുണ്ട്.  

ഒടിപി വന്നാൽ ബ്ലോക് ചെയ്യുക

നിങ്ങൾ നടത്താത്ത ഓൺലൈൻ ഇടപാടിനായുള്ള ഒടിപി നമ്പർ മെസേജ്  അക്കൗണ്ടുമായി ബന്ധിപ്പിച്ച നിങ്ങളുടെ  ഫോണിലേയ്ക്കു വ ന്നിട്ടുണ്ടോ? നിസാര തുകയ്ക്കുള്ള ഇടപാടിന്റെതായിരിക്കും സന്ദേശം. എങ്കിലും അത് അവഗണിക്കരുത്. ഉടൻ കാർഡ് ബ്ലോക് ചെയ്യുക. അല്ലെങ്കിൽ എടിഎം പിൻ ഉടൻ മാറ്റുകയെന്നാണ് ബാങ്ക് ഉദ്യോഗസ്ഥർ തന്നെ നിർദേശിക്കുന്നത്. ഇല്ലെങ്കിൽ  ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഏതെങ്കിലും അന്യസംസ്ഥാനത്തെ എടിഎമ്മിൽ നിന്നും നിങ്ങളുടെ അക്കൗണ്ടിലെ തുക വൻതോതിൽ പിന്‍വലിക്കപ്പെടാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
FROM ONMANORAMA