ഇലക്ട്രിക് കാര്‍ വാങ്ങണോ? 'ഗ്രീന്‍ കാര്‍ വായ്പ' റെഡി

car-loan
SHARE

ഇന്ധന വില ഉയരുന്നത് താങ്ങാനാകാതെ ഇലക്ട്രിക് കാർ വാങ്ങാനുള്ള ആലോചനയിലാണോ നിങ്ങൾ? ഇതിനായി 'ഗ്രീന്‍ കാര്‍ വായ്പ' റെഡിയായി കഴിഞ്ഞു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആണ് ഇലക്ട്രിക് കാര്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 'ഗ്രീന്‍ കാര്‍ വായ്പ' അവതരിപ്പിക്കുന്നത്.

വൈദ്യുതി വാഹനങ്ങള്‍ വാങ്ങുന്നതു പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ചിട്ടുള്ള ഗ്രീന്‍ കാര്‍ വായ്പയുടെ പലിശ, നിലവിലുള്ള വാഹന വായ്പയുടേതിനേക്കാള്‍ 20 അടിസ്ഥാന പോയിന്റുകൾ (0.2 ശതമാനം) കുറവാണ്. ‌ഏഴു വര്‍ഷമാണ് കാലാവധി. നീണ്ട കാലാവധിയുള്ള വാഹന വായ്പയാണ് എസ്ബിഐ ഗ്രീന്‍ കാര്‍ വായ്പ. വായ്പ തുടങ്ങി ആറു മാസത്തേക്കു പ്രോസസിംഗ് ഫീസും ഒഴിവാക്കിയിട്ടുണ്ട്. 2030-ഓടെ രാജ്യത്തെ നിരത്തുകളില്‍ 30 ശതമാനം ഇലക്ട്രിക് വാഹനങ്ങള്‍ ഉറപ്പാക്കുകയെന്നതാണ് സർക്കാരിന്റെ ലക്ഷ്യം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
FROM ONMANORAMA