ADVERTISEMENT

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കറന്റ് അക്കൗണ്ടുകള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടു വന്നേക്കുമെന്ന് സൂചന. അക്കൗണ്ട് മുഖേനയുള്ള കോര്‍പ്പറേറ്റ് വായ്പകളുടെ ഫണ്ട് മാറ്റം തടയുന്നതിന്റെ ഭാഗമായാണ് നടപടി. പുതിയ കറന്റ് അക്കൗണ്ടുകള്‍ തുറക്കുന്നതിനും  നിലവിലുള്ള അക്കൗണ്ടുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുമുള്ള മാനദണ്ഡങ്ങളാണ് കര്‍ശനമാക്കുന്നത്. കിട്ടാക്കടം നിയന്ത്രിക്കുകയാണ് ലക്ഷ്യം. 50 കോടി രൂപയോ അതിലധികമോ തുക വായ്പ എടുത്തിട്ടുള്ള കോര്‍പ്പറേറ്റുകളുടെ അക്കൗണ്ടുകള്‍ക്കാവും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക. 

ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിലെ ലീഡ് ബാങ്കില്‍ മാത്രമേ കറന്റ് അക്കൗണ്ടുകള്‍ തുറക്കാനും പ്രവര്‍ത്തിപ്പിക്കാനും പാടുള്ളൂ എന്നതാണ ് ആര്‍ബിഐയുടെ കരട് സര്‍ക്കുലറിലെ നിര്‍ദ്ദേശം. ലീഡ് ബാങ്കിലെ കറന്റ് അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കുന്ന തുകയ്ക്ക് പരിധി കൊണ്ടു വരും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com