അടിയന്തിര ഘട്ടങ്ങളില്‍ സ്വര്‍ണപണയ വായ്പ പ്രയോജനപ്പെടുത്താം

HIGHLIGHTS
  • അപേക്ഷിക്കുന്നവര്‍ക്ക് സ്ഥിര വരുമാനം ഉണ്ടായിരിക്കണം.
gold loan
SHARE

വ്യക്തിപരമായ ആവശ്യത്തിനോ  ബിസിനസ്സ് ആവശ്യത്തിനോ പെട്ടെന്ന് കുറച്ച്  പണം കിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നുണ്ടോ നിങ്ങള്‍? ഇത്തരം അടിയന്തിരഘട്ടങ്ങളില്‍ പ്രയോജനപ്പെടുത്താവുന്ന ഒന്നാണ് ബാങ്കുകള്‍ ലഭ്യമാക്കുന്ന സ്വര്‍ണ്ണപ്പണയ വായ്പ. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ വായ്പ അനുവദിച്ചു കിട്ടും എന്നതാണ് സ്വര്‍ണ്ണ പണയ വായ്പകളുടെ പ്രത്യേകത. എന്നു മാത്രമല്ല ചെറിയ കാലാവധികളിലേക്ക് വായ്പ എടുക്കാനുള്ള അവസരവും ഉണ്ട്. 

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) 20 ലക്ഷം രൂപ വരെ ഇപ്പോള്‍ വ്യക്തിഗത സ്വര്‍ണ്ണ പണയ വായ്പയായി ലഭ്യമാക്കുന്നുണ്ട്. സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് പുറമെ സ്വര്‍ണ്ണനാണയങ്ങളും പണയം വയ്ക്കാം.

 ആർക്ക്? 

പതിനെട്ട് വയസ്സിന് മുകളില്‍ പ്രായമുള്ള ഏതൊരാള്‍ക്കും എസ്ബിഐയുടെ സ്വര്‍ണ പണയ വായ്പക്കായി അപേക്ഷിക്കാം. ഒറ്റയ്ക്കും ജോയിന്റായും  വായ്പക്ക്  അപേക്ഷിക്കാം. അപേക്ഷിക്കുന്നവര്‍ക്ക് സ്ഥിര വരുമാനം ഉണ്ടായിരിക്കണം. ബാങ്കിന്റെ ജീവനക്കാര്‍ക്കും ബാങ്കില്‍ നിന്നും വിരമിച്ചവര്‍ക്കും വായ്പയ്ക്ക് അര്‍ഹത ഉണ്ട്. വായ്പ ലഭിക്കുന്നതിന് വരുമാനത്തിന്റെ തെളിവ് കാണിക്കേണ്ട ആവശ്യമില്ല. 

പലിശ നിരക്ക്

അടിസ്ഥാന പലിശ നിരക്കായ എംസിഎല്‍ആറിന് 1.25 ശതമാനം മുകളിലാണ് എസ്ബിഐുടെ ഒരു വര്‍ഷ സ്വര്‍ണ്ണ പണയ വായ്പയുടെ പലിശ നിരക്ക്. ബാങ്കിന്റെ ഒരു വര്‍ഷത്തെ എംസിഎല്‍ആര്‍  2019 ഏപ്രില്‍ 10 മുതല്‍ 8.5 ശതമാനമാണെന്നാണ് ബാങ്കിന്റെ വെബ്‌സൈറ്റില്‍ പറയുന്നത്.  

വായ്പ തുക

പരമാവധി 20 ലക്ഷം രൂപ വരെ വായ്പ ലഭിക്കും.  കുറഞ്ഞ തുക 20,000 രൂപയാണ്. 

തിരിച്ചടവ്

വിവിധ സ്‌കീമുകള്‍ക്ക് വ്യത്യസ്ത തിരച്ചടവ് കാലാവധിയാണ് എസ്ബിഐയ്ക്കുള്ളത്. എസ്ബിഐ ഗോള്‍ഡ് ലോണിന്റെ പരമാവധി തിരിച്ചടവ് കാലാവധി 36 മാസമാണ്. വായ്പ തുക വിതരണം ചെയ്ത്  തൊട്ട് അടുത്ത മാസം മുതല്‍ തിരിച്ചടവ് തുടങ്ങണം.

വായ്പയ്ക്ക് അപേക്ഷിക്കാന്‍ ആവശ്യമായ രേഖകള്‍

- സ്വര്‍ണ പണയ വായ്പയ്ക്കുള്ള അപേക്ഷ ഫോം

- രണ്ട് ഫോട്ടോഗ്രാഫ്

-മേല്‍വിലാസം രേഖപ്പെടുത്തിയ തിരിച്ചറിയല്‍ രേഖ

-വായ്പ എടുക്കുന്നവര്‍ സാക്ഷരരല്ലെങ്കില്‍ സാക്ഷ്യപ്പെടുത്തുന്ന എഴുത്ത്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
FROM ONMANORAMA