ADVERTISEMENT

അടുത്ത കോഴ്സിനു ചേരാനുള്ള തയാറെടുപ്പിന്റെ സമയമാണിത്. നിങ്ങൾ ചേരാന്‍ ഉദ്ദേശിക്കുന്ന കോഴ്സുകൾക്കു ലഭ്യമായ സ്കോളർഷിപ്പുകളെക്കുറിച്ച് അറിയാനും ആവശ്യമായ ഫീസിനുള്ള വായ്പ ഉറപ്പാക്കാനും വിദ്യാലക്ഷ്മി പോർട്ടൽ നിങ്ങളെ സഹായിക്കും. ഇപ്പോൾത്തന്നെ വിവിധ സ്കോളർഷിപ്പുകളെ ക്കുറിച്ചും വിദ്യാഭ്യാസ വായ്പയെയും അവയ്ക്കു േവണ്ട േരഖകളെക്കുറിച്ചും അറിഞ്ഞിരുന്നാൽ ആ സമയത്തു വിഷമിക്കേണ്ടി വരികയില്ല. 

ആദ്യം െവബ്ൈസറ്റ് റജിസ്ട്രേഷൻ

ആദ്യം www.vidyalakshmi.co.in എന്ന െവബ്സൈറ്റിൽ പേര് റജിസ്റ്റർ ചെയ്യുക. കേന്ദ്ര/സംസ്ഥാന ഗവൺമെന്റുകളും UGC/AICTE മുതലായ സ്ഥാപനങ്ങളും നൽകുന്ന വിവിധ സ്കോളർഷിപ്പുകളെക്കുറിച്ചും വിദ്യാഭ്യാസ വായ്പകളെക്കുറിച്ചും അറിയാനും വിവിധ ബാങ്കുകളുടെ വായ്പകൾ താരതമ്യം ചെയ്യാനും, അനുയോജ്യമായതു കണ്ടെത്തി അപേക്ഷിക്കാനുമുള്ള ഏകജാലക സംവിധാനമാണ് ഈ പോർട്ടൽ.

െവബ്സൈറ്റ് ഹോം േപജിൽ വിദ്യാർഥിയുടെ േപരും മൊൈബൽ നമ്പരും ഇ–മെയിൽ വിലാസവും നൽകി റജിസ്റ്റർ ചെയ്യണം. അപ്പോൾ നിങ്ങളുടെ ഇ–മെയിലിലേക്ക് വെബ്സൈറ്റിന്റെ ലിങ്ക് ലഭിക്കും. ഈ ലിങ്ക് ക്ലിക് ചെയ്ത് ഹോം േപജിലെത്താം. 

ഇവിടെ നിലവിൽ ലഭ്യമായ വിവിധ സ്കോളർഷിപ്പുകളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ലഭ്യമാണ്. യോഗ്യതയുണ്ടെങ്കിൽ സ്കോളർഷിപ്പിന് ഓൺലൈനായി അപേക്ഷിക്കുകയും ആകാം. ഇത്തരത്തിൽ സ്കോളർഷിപ്പായി ലഭിക്കുന്ന തുക വിദ്യാർഥികളുടെ മാർജിൻ തുകയായി വിദ്യാഭ്യാസ വായ്പ നൽകുന്ന ബാങ്കുകൾ പരിഗണിക്കും.

വായ്പകൾ വ്യത്യസ്തം

വിവിധ ബാങ്കുകളുടെ വായ്പാനിരക്ക് വ്യത്യസ്തമാണ്. ഐഐടി, ഐഐഎം  പോലുള്ള  സ്ഥാപനങ്ങളിൽ പ്രവേശനം ലഭിക്കുന്നവർക്കു കുറഞ്ഞ പലിശയേയുള്ളൂ. വിദേശ പഠനത്തിനുള്ള  വായ്പാനിരക്കും വ്യത്യസ്തമാണ്. ഈടു നൽകുന്ന വസ്തുവിന്റെ വിലയ്ക്ക് ആനുപാതികമായും പലിശ മാറാം. ഒരേ ബാങ്കിൽ തന്നെ വിവിധ വായ്പകൾക്കു ലഭിക്കുന്ന പലിശ വ്യത്യസ്തമാണ്. ഇത്തരം കാര്യങ്ങൾ താരതമ്യം ചെയ്ത് മികച്ചതു തിരഞ്ഞെടുക്കാൻ പോർട്ടൽ സഹായകമാണ്. 

മാർജിൻ എത്ര?

ഒരു പ്രത്യേക കോഴ്സിനുള്ള മുഴുവൻ തുകയാണ് കോഴ്സ് ഫീ. ട്യൂഷൻ ഫീ, എക്സാമിനേഷൻ ഫീ, ഹോസ്റ്റൽ ഫീ, ബുക്ക് ഫീ, ട്രാൻസ്പോർട്ടേഷൻ ഫീ, സാമഗ്രികൾ (കംപ്യൂട്ടർ, ലാപ്ടോപ് മുതലായവ) വാങ്ങാനുള്ള തുക ഇവയൊക്കെ ഇതിൽ ഉൾപ്പെടും.  പലപ്പോഴും നിശ്ചിത തുക കിഴിച്ചതിനുശേഷമാകും ബാങ്ക് ലോൺ നൽകുക. ഇങ്ങനെ കിഴിക്കുന്ന തുകയാണ് മാർജിൻ. മാർജിൻ എത്ര ശതമാനമാണെന്ന് അറിഞ്ഞാലേ സ്വന്തം കയ്യിൽ എത്ര പണം വേണമെന്ന്  അറിയാനാകൂ. നാലു ലക്ഷം രൂപ വരെ ബാങ്കുകൾ മാർജിൻ ഇല്ലാതെ വായ്പ നൽകും. അതിനു മുകളിൽ വ്യത്യസ്ത നിരക്കിലാണ് മാർജിൻ. ഇവ ഈ െവബ്സൈറ്റിലൂടെ താരതമ്യം ചെയ്യാം.

തിരിച്ചടവ് എന്നു മുതൽ?

തിരിച്ചടവു തുടങ്ങാൽ കോഴ്സ് കഴിഞ്ഞ് പരമാവധി ഒരു വർഷം  സമയം അനുവദിക്കാറുണ്ട്. മൊറട്ടോറിയം എന്നറിയപ്പെടുന്ന ഈ കാലാവധിയും ഓരോ ബാങ്കിലും വ്യത്യസ്തമാകാം. പരമാവധി എത്രവർഷം കൊണ്ട് തിരിച്ചടവു പൂർത്തിയാക്കണം, കാലാവധി കൂടുമ്പോൾ മാസഗഡുവിൽ എന്തു വ്യത്യാസം വരും എന്നിവയും മനസ്സിലാക്കണം. ഇവയും  ൈസറ്റിൽ താരതമ്യം ചെയ്യാം. സ്വന്തം സാമ്പത്തികനിലയും ജോലി കിട്ടാനുള്ള സാധ്യതയും പരിഗണിച്ച് അനുയോജ്യമായ വായ്പ കണ്ടെത്താം. 

ഓൺലൈൻ ആപ്ലിക്കേഷൻ

 കോമൺ എജ്യുക്കേഷൻ ലോൺ ആപ്ലിക്കേഷൻ ഫോം (CELAF) പൂരിപ്പിക്കുകയാണ് അടുത്ത പടി. ഇന്ത്യൻ ബാങ്ക് അസോസിയേഷന്റെ അംഗീകാരമുള്ള ഈ അപേക്ഷ വിദ്യാഭ്യാസവായ്പയ്ക്കുള്ള അപേക്ഷാഫോമായി ബാങ്കുകൾ പരിഗണിക്കും. പരമാവധി മൂന്നു ബാങ്കുകൾക്കാണ് ഈ പോർട്ടൽ വഴി അപേക്ഷ നൽകാൻ കഴിയുന്നത്. 

േരഖകൾ എന്തെല്ലാം ? 

ഓൺലൈനായി ചില േരഖകൾ അപ്‌ലോഡ് ചെയ്യണം. വിദ്യാർഥിയുടെയും രക്ഷിതാവിന്റെയും, ആവശ്യമെങ്കിൽ ഗാരന്ററുടെയും ആധാർ, പാൻകോപ്പികൾ, ഫോട്ടോ, ആറുമാസ ബാങ്ക് സ്റ്റേറ്റ്മെന്റ്, കോഴ്സ് അഡ്മിഷൻ െലറ്റർ, ഫീസ് സ്ട്രക്ചർ, മെട്രിക്കുേലഷൻ മുതലുള്ള വിദ്യാഭ്യാസയോഗ്യതാ രേഖകൾ, മാതാപിതാക്കളുടെ വരുമാനം തെളിയിക്കുന്ന േരഖകൾ, വിദ്യാർഥിയുടെയും രക്ഷിതാവിന്റെയും ആസ്തി ബാധ്യതാ േരഖകൾ എന്നിവയാണ് അപ്‌ലോഡ് ചെയ്യേണ്ടത്. 

തീരുമാനവും ഓൺലൈൻ വഴി 

ഈ പോർട്ടലിന്റെ സ്റ്റുഡന്റ് ഡാഷ് ബോർഡ് ശ്രദ്ധിച്ചാൽ ബാങ്കുകൾ വായ്പയിൽ ൈകക്കൊണ്ട തീരുമാനം അറിയാൻ സാധിക്കും.‘ഓൺ ഹോൾഡ്’ എന്നാണ് സ്റ്റാറ്റസ് എങ്കിൽ അപേക്ഷകൻ ഇനിയും രേഖകൾ നൽകാനുണ്ടെന്നാണു സാരം. എന്തൊക്കെയാണ് നൽകേണ്ടതെന്ന് ഡാഷ്ബോർഡിലെ ‘റിമാർക്സ്’ കോളത്തിൽ പറഞ്ഞിരിക്കും. ഇവ കൂടി നൽകിയ ശേഷം അപേക്ഷ അപ്രൂവ്ഡ് ആയോ ഇല്ലയോ എന്ന് ഡാഷ് ബോർഡിൽനിന്നറിയുക. വായ്പ അംഗീകരിച്ചാൽ പ്രസ്തുത ബാങ്കിൽ ചെന്ന് അനുബന്ധ രേഖകളുടെ ഡോക്യുമെന്റേഷനുകൾ പൂർത്തിയാക്കണം. അതോടെ വായ്പത്തുക ലഭിക്കും. 

വിദ്യാർഥികൾ വിവിധ ബാങ്കുകളുടെ വെബ്സൈറ്റ്

സന്ദർശിച്ച്, സമയം പാഴാക്കാതെ, ഏകജാലക സംവിധാനത്തിലൂടെ ആവശ്യമായ കാര്യങ്ങൾ 

താരതമ്യം ചെയ്ത് ഉചിതമായത് തിരഞ്ഞെടുക്കാനാണ് ഇത്തരം ഒരു പോർട്ടൽ ഒരുക്കിയിരിക്കുന്നത്. ധനകാര്യം, ഉന്നത വിദ്യാഭ്യാസം എന്നീ മന്ത്രാലയ

ങ്ങളുടെ സംയുക്ത മാർഗനിർദേശങ്ങൾക്കനുസൃത

മായി NSDL-E  governance Infrastructure Ltd ആണ് ഈ വെബ്സൈറ്റ് തയാറാക്കിയിരിക്കുന്നത്. ഈ അവസരം പ്രയോജനപ്പെടുത്തുകയാണ് ഓരോ അപേക്ഷകനും ചെയ്യേണ്ടത് • 

പ്രമുഖ പൊതുമേഖലാ ബാങ്കിലെ ഉദ്യോഗസ്ഥനാണ് ലേഖകൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com