ADVERTISEMENT
കാര്യ നിര്‍വഹണവുമായി ബന്ധപ്പെട്ട വിവിധ വ്യവസ്ഥകള്‍ ലംഘിച്ചതിനെ തുടര്‍ന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എസ്ബിഐക്ക് മേല്‍  7 കോടി രൂപയുടെ പിഴ ചുമത്തി. കിട്ടാക്കടം തിരിച്ചറിയല്‍, തട്ടിപ്പിന്റെ നഷ്ടസാധ്യത കൈകാര്യം ചെയ്യന്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ എസ്ബിഐവീഴ്ച വരുത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആര്‍ബിഐ പിഴ ചുമത്തിയത്.
അന്വേഷണ റിപ്പോര്‍ട്ടിന്റെയും മറ്റ് ബന്ധപ്പെട്ട രേഖകളുടെയും അടിസ്ഥാനത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ബാങ്കിന് നോട്ടീസ് അയച്ചതായി ആര്‍ബിഐ അറിയിച്ചു. പിഴ ഈടാക്കാതിരിക്കുന്നതിന് എന്തെങ്കിലും കാരണം ഉണ്ടെങ്കില്‍ വിശദമാക്കാന്‍ എസ്ബിഐയോട് ആര്‍ബിഐ ആവശ്യപ്പെട്ടിരിക്കുകയാണ്. ബാങ്കിന്റെ വിശദീകരണം കൂടി വിലയിരുത്തിയതിന് ശേഷമായിരിക്കും അനന്തര നടപടികള്‍ എന്ന് ആര്‍ബിഐ അറിയിച്ചു.പിഴ ചുമത്തുന്നത് ബാങ്കിന്റെ കാര്യനിര്‍വ്വഹണത്തിലെ അപാകതകള്‍ അടിസ്ഥാനമാക്കി മാത്രമാണന്നും ഇത് ബാങ്കിന്റെ  ഇടപാടുകളുടെ സാധുതയെയോ ഇടപാടുകാരുമായുള്ള കരാറുകളെയോ ബാധിക്കില്ല എന്ന് ആര്‍ബിഐ അറിയിച്ചു.  
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com