ADVERTISEMENT

സൂക്ഷ്മ,ചെറുകിട,ഇടത്തരം സംരംഭകർക്കും സ്വയം തൊഴില്‍ ചെയ്യുന്നവർക്കും അവരുടെ ബാങ്കിങ് ഇടപാടുകള്‍ ഡിജിറ്റലായും ഉടനടിയും സാധ്യമാക്കുന്നതിന് പുതിയൊരു പ്ലാറ്റ്‌ഫോം കൂടി. ഐസിഐസിഐ ബാങ്കാണ് തങ്ങളുടെ ഇടപാടുകാർക്കായി ''ഇന്‍സ്റ്റാബിസ്'' എന്ന ഈ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം അവതരിപ്പിക്കുന്നത്. ഇതിലൂടെ ഉപയോക്താക്കള്‍ക്ക് 115 ബാങ്കിങ് ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഡിജിറ്റലായും സുരക്ഷിതമായും മൊബൈല്‍ ഫോണില്‍ അല്ലെങ്കില്‍ ഇന്റര്‍നെറ്റ് ബാങ്കിങ് പ്ലാറ്റ്‌ഫോമില്‍ ലഭ്യമാകുന്നു.  എംഎസ്എംഇകള്‍ക്ക് ബാങ്ക് സന്ദര്‍ശിക്കാതെ തന്നെ സൗകര്യപ്രദമായി ഇനി ഇടപാടുകള്‍ നടത്താം.

ഉടനടി ഓവര്‍ഡ്രാഫ്റ്റ് സൗകര്യം, ബിസിനസ് വായ്പകള്‍, ഒന്നിലധികം ഡിജിറ്റല്‍ മോഡുകള്‍ വഴി വേഗത്തിലും എളുപ്പത്തിലും ഉളള ബള്‍ക്ക് ശേഖരണവും ഫണ്ടുകളുടെ പേയ്‌മെന്റും, കയറ്റുമതി-ഇറക്കുമതി ഇടപാടുകളുടെ പേയ്‌മെന്റുകള്‍, ലെറ്റേഴ്‌സ് ഓഫ് ക്രെഡിറ്റ് തുടങ്ങിയവയെല്ലാം ഇന്‍സ്റ്റാബിസിലൂടെ ലഭ്യമാകും. നികുതി പേയ്‌മെന്റിന്റെ ഇ-ചലാന്‍ നമ്പര്‍ ഉപയോഗിച്ച് മൊബൈല്‍ അപ്ലിക്കേഷനില്‍ നിന്ന് ജിഎസ്ടി തല്‍ക്ഷണം അടയ്ക്കാന്‍ സാധിക്കുന്ന ആദ്യത്തെ ഡിജിറ്റല്‍ ബാങ്കിങ് പ്ലാറ്റ്‌ഫോമാണിത്. ഉടനടി മറൈന്‍ ഇന്‍ഷുറന്‍സ് പോളിസി ലഭ്യമാക്കുന്ന ആദ്യ സേവനവുമാണിത്.

ഐസിഐസിഐ ബാങ്കിന്റെ ഉപഭോക്താക്കളല്ലാത്ത എംഎസ്എംഇകള്‍ക്കും ഇന്‍സ്റ്റാബിസ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. ബാങ്ക് സ്റ്റേറ്റ്‌മെന്റും കെവൈസി വിവരങ്ങളും അപ്‌ലോഡ് ചെയ്ത് അവര്‍ക്കും 10 ലക്ഷം രൂപവരെ അടിയന്തരമായി ഓവര്‍ഡ്രാഫ്റ്റ് ലഭിക്കുന്നതാണ്. കറണ്ട് അക്കൗണ്ടിനായും അവര്‍ക്ക് അപേക്ഷിക്കാം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com