ADVERTISEMENT

ഓഹരി ഇടപാടുകള്‍ ആരംഭിക്കുന്നതിന് വളരെ വേഗത്തില്‍ ഓണ്‍ലൈന്‍ ഡിമാറ്റ് അക്കൗണ്ട് തുറക്കാം. ഫെഡറൽബാങ്കാണ് പുതിയ സേവനം അവതരിപ്പിക്കുന്നത്. ബാങ്കിന്റെ ഇന്റര്‍നെറ്റ് ബാങ്കിങ് പോര്‍ട്ടലായ ഫെഡ്‌നെറ്റ് വഴി ഒരു മിനിറ്റിനകം ഡിജിറ്റല്‍ ഡിമാറ്റ് അക്കൗണ്ട് തുറക്കാനാകുമെന്നാണ് ബാങ്ക് വ്യക്തമാക്കുന്നത്. ഇന്ത്യയില്‍ ആദ്യമായി ഈ സേവനം അവതരിപ്പിക്കുന്ന ബാങ്കാണ് ഫെഡറല്‍ ബാങ്ക്. കൊച്ചിയില്‍ ബാങ്ക് എം.ഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍, നാഷണല്‍ സെക്യൂരിറ്റീസ് ഡെപോസിറ്ററി ലിമിറ്റഡ് (എന്‍.എസ്.ഡി.എല്‍) എം.ഡിയും സിഇഒയുമായ ജി.വി നാഗേശ്വര റാവു എന്നിവര്‍ ചേര്‍ന്നാണ് പുതിയ ഓണ്‍ലൈന്‍ ഡിമാറ്റ് അക്കൗണ്ട് അവതരിപ്പിച്ചത്.

ഇന്‍സ്റ്റന്റ് ഡിമാറ്റ് അക്കൗണ്ട് തുറക്കാനുള്ള സേവനം പൂര്‍ണമായും കടലാസ് രഹിതമായി ഏതു സമയത്തും പോര്‍ട്ടലില്‍ ലഭ്യമാണ്. ഇതോടെ ഓഹരി വിപണിയിലെ നിക്ഷേപകര്‍ക്കും ഇടപാടുകാര്‍ക്കുമുള്ള എല്ലാ സേവനങ്ങളും പൂര്‍ണതോതില്‍ നല്‍കാന്‍ ഫെഡറല്‍ ബാങ്കിനു കഴിയും. സേവിംഗ്‌സ്, ഡിമാറ്റ് അക്കൗണ്ടുകള്‍ ഉടനടി തുറക്കാനും ഓഹരി ബ്രോക്കിങ് സ്ഥാപനങ്ങളുമായി ചേര്‍ന്ന് ട്രേഡിംഗ് അക്കൗണ്ടുകള്‍ തുറക്കുന്നതിന് നേരിട്ടെത്തി നല്‍കുന്ന സേവനവും ഫെഡറല്‍ ബാങ്കില്‍ ലഭ്യമാണ്. ഈ ഓണ്‍ലൈന്‍ ഡിമാറ്റ് അക്കൗണ്ട് ഉപഭോക്താക്കള്‍ക്ക് ഐപിഒ അപേക്ഷ, എന്‍.എഫ്.ഒ, ട്രേഡിങ് എന്നിവയ്‌ക്കെല്ലാം ഉപയോഗിക്കാമെന്ന് നാഗേശ്വര റാവു പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com