ADVERTISEMENT

ഓണ്‍ലൈന്‍ പണമിടപാടിനുള്ള എന്‍ഇഎഫ്‌ടി സംവിധാനം ഡിസംബര്‍ മുതല്‍ എല്ലാ ദിവസവും 24 മണിക്കൂറും ഉപയോഗിക്കാം . എന്‍ഇഎഫ്‌ടി സംവിധാനത്തിന്റെ സമയക്രമത്തില്‍ ഡിസംബര്‍ മുതല്‍ മാറ്റം വരുമെന്ന്‌ ആര്‍ബിഐ അറിയിച്ചു. 
നിലവില്‍ എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും രാവിലെ 8 മണി മുതല്‍ രാത്രി ഏഴ്‌ മണി വരെയാണ്‌ എന്‍ഇഎഫ്‌ടി സംവിധാനം ലഭ്യമാകുന്നത്‌. മാസത്തിലെ രണ്ടും നാലും ശനിയാഴ്‌ചകളിലും ലഭ്യമായിരുന്നില്ല. ഇതിന്‌ മാറ്റം വരുത്താന്‍ ഒരുങ്ങുകയാണ്‌ ആര്‍ബിഐ. ഡിസംബര്‍ മുതല്‍ എന്‍ഇഎഫ്‌ടി സംവിധാനം 24*7 അടിസ്ഥാനത്തില്‍ ലഭ്യമാകുമെന്ന്‌ ആര്‍ബിഐ അറിയിച്ചു. 
രാജ്യത്തെ ഡിജിറ്റല്‍ പേമെന്റ്‌ രംഗത്ത്‌ വലിയ മാറ്റങ്ങള്‍ കൊണ്ടു വരാനുള്ള ശ്രമങ്ങളിലാണ്‌ ആര്‍ബിഐ. ഡിജിറ്റല്‍ പണമിടപാട്‌ പ്രോത്സാഹിപ്പിക്കുന്നതിനായി ആര്‍ബിഐ ജൂലൈ 1 മുതല്‍ എന്‍ഇഎഫ്‌ടി, ആര്‍ടിജിഎസ്‌ ചാര്‍ജുകള്‍ ഒഴിവാക്കിയിരുന്നു. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com