ADVERTISEMENT

സ്വന്തമായി വീടു വയ്ക്കാൻ പോകുന്നവർ ആദ്യം ചിന്തിക്കുക ഭവനവായ്പയെക്കുറിച്ചാകും. ജോയിന്റ് ഭവനവായ്പ ആണെങ്കിൽ സാമ്പത്തിക ബാധ്യത പങ്കിട്ടെടുക്കാം. ഭാര്യയും ഭർത്താവും ചേർന്നോ അച്ഛനും മകനും ചേർന്നോ സഹോദരങ്ങൾ ഒരുമിച്ചോ ഒക്കെ ഇത്തരത്തിൽ ഒരുമിച്ചുള്ള ഭവനവായ്പയ്ക്ക് അപേക്ഷിക്കാം. 

ഇത്തരത്തിൽ രണ്ടു പേര്‍ ചേർന്ന് വായ്പ എടുക്കുമ്പോൾ വീടിന്റെ/സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ഇവരിൽ ഒരാൾക്കെങ്കിലും ഉണ്ടായിരിക്കണം. ആദ്യം ബാങ്കിൽ ജോയിന്റ് അക്കൗണ്ട് തുടങ്ങണം. ശമ്പള അക്കൗണ്ടും ബാങ്ക് വായ്പ അക്കൗണ്ടും ഒരേ ബാങ്കിന്റേതാണെങ്കിൽ നേരിട്ട് ശമ്പള അക്കൗണ്ടിൽനിന്നും വായ്പ അക്കൗണ്ടിലേക്ക് തുക അടഞ്ഞുപൊയ്ക്കോളും.  

ഗുണങ്ങൾ 

∙വായ്പ കൂടുതൽ കിട്ടാൻ സാധ്യത. രണ്ടുപേരുടേയും വരുമാനം കണക്കിലെടുക്കുമ്പോൾ ഒറ്റയ്ക്കു ലോൺ എടുക്കുമ്പോൾ അനുവദിക്കുന്നതിനേക്കാൾ കൂടുതൽ തുക ഇങ്ങനെ സംയുക്ത വായ്പ വഴി ലഭിക്കും.

∙പ്രായം ഒരാൾക്ക് കൂടുതലാണെങ്കിൽ, പ്രായം കുറഞ്ഞ ആളെ ഒന്നാമത്തെ ആളായി ചേർത്താൽ തിരിച്ചടവിനു കൂടുതൽ വർഷം നീട്ടിക്കിട്ടും. 

∙തിരിച്ചടവ് കാലാവധി കൂടുമ്പോൾ പ്രതിമാസ ഇഎംഐ കുറയും. മാസന്തോറുമുള്ള അധിക ബാധ്യതയിൽനിന്നു രക്ഷനേടാം. 

∙ആദായ നികുതിഇളവ് ലഭിക്കും. രണ്ടുപേർക്കും നികുതി ഇളവ് ക്ലെയിം ചെയ്യാം. ഒരാൾ മാത്രമേ ക്ലെയിം ചെയ്യുന്നുള്ളൂ എങ്കിൽ രണ്ടാമത്തെ ആളുടെ ‘ഞാൻ ടാക്സ് ക്ലെയിം ചെയ്യുന്നില്ല’ എന്ന സത്യവാങ്മൂലം നൽകണം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com