ADVERTISEMENT

കാശിന് വളരെ അത്യാവശ്യമായിട്ട് ഇരിക്കുമ്പോഴാണ് മൊബൈലിൽ ഒരു സന്ദേശം കണ്ടത്– വരൂ, നിങ്ങൾക്ക് ഞൊടിയിടയിൽ വായ്പ നൽകുമെന്ന്. ബാങ്കിൽ നിന്ന് അയച്ചിരിക്കുന്ന സന്ദേശമാണ്. കൊള്ളാമല്ലോ എനിക്ക് പണത്തിന് അത്യാവശ്യമുണ്ടെന്ന് ബാങ്ക് എങ്ങനെയറിഞ്ഞു എന്നാവും അപ്പോൾ നിങ്ങൾ കരുതുക. വായ്പ എടുക്കാൻ ഒരുങ്ങി പുറപ്പെടാൻ വരട്ടെ. ബാങ്ക് വെറുതെയൊന്നും വായ്പ തരില്ല. 

നിങ്ങളുടെ തിരച്ചടവ് ശേഷിയെക്കുറിച്ച് സിബിലിൽ അന്വേഷിച്ച് കൃത്യമായി മനസിലാക്കിയ ശേഷമേ ബാങ്കുകൾ ഇത്തരത്തിൽ വ്യക്തിഗത വായ്പ നൽകുകയുള്ളു. നിങ്ങൾക്ക് നിലവിലുള്ള വായ്പകൾ ഇപ്പോൾ കൃത്യമായി മാനേജ് ചെയ്തുകൊണ്ട് പോകുന്നുവെങ്കിൽ പുതിയെരു വായ്പ കൂടി എടുത്ത് ബാധ്യത വരുത്തിവെക്കണോ എന്ന് സ്വയം വിലയിരുത്തുക. പിന്നെ പലിശ കൂടുതലുള്ള വ്യക്തിഗത വായ്പ എടുത്താലേ നിങ്ങളുടെ ഇപ്പോഴത്തെ സാമ്പത്തികാവശ്യം പരിഹരിക്കാനാകുകയുള്ളോ എന്നും സ്വയമൊന്നു ചിന്തിച്ചു നോക്കുക. 

എന്നിട്ടും വേണമെന്നാണ് ഉത്തരമെങ്കിൽ നിങ്ങളുടെ വരുമാനത്തെ ബുദ്ധിമുട്ടിക്കാത്ത തരത്തിൽ തിരിച്ചടവിന് സാധിക്കുമോ എന്നു നോക്കുക.അങ്ങനെയെങ്കിൽ പലിശ പരമാവധി കുറയ്ക്കുന്നതിനായി മറ്റ് ബാങ്കുകളിൽ കൂടി വായ്പയെകുറിച്ച് ചോദിച്ചു നോക്കുക.ഏറ്റവും സ്വീകാര്യമായത് തിരഞ്ഞെടുക്കാം.ഇഎംഐ എത്ര വേണം, വായ്പ കാലാവധി എത്ര കാലം തുടങ്ങിയ കാര്യങ്ങളിലൊക്കെ വ്യക്തമായ ധാരണയുണ്ടാകണം. അങ്ങനെയെങ്കിൽ പലിശ കൊടുത്ത് വഴിയാധാരമാകാതിരിക്കാം, വായ്പ എടുക്കും മുമ്പ് അതുമായി ബന്ധപ്പെട്ട രേഖകളെല്ലാം കൃത്യമായി വായിച്ച് മനസിലാക്കിയിരിക്കണം. ഇത്തരത്തിൽ വ്യക്തിഗത വായ്പകൾ ഓഫർ ചെയ്യുമ്പോൾ ബാങ്കുകൾ കണക്കിലെടുക്കുന്നത് ക്രെഡിറ്റ് സ്കോറിനെ അടിസ്ഥാനമാക്കിയുള്ള നിങ്ങളുടെ തിരച്ചടവ് ശേഷിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com