യുപിഐ ഇടപാടുകള്‍ ഒക്ടോബറില്‍ 100 കോടി കടന്നു

card purchasing
SHARE

യൂണിഫൈയ്ഡ് പേമെന്റ്‌സ് ഇന്റര്‍ഫേയ്‌സ് (യുപിഐ) വഴിയുള്ള പണമിടപാടുകളുടെ എണ്ണം ഒക്ടോബറില്‍ 100 കോടി മറികടന്നു. ഒക്ടോബറില്‍ യുപിഐ സംവിധാനം ഉപയോഗിച്ചുള്ള പണമിടപാടുകളുടെ എണ്ണം 115 കോടിയായി ഉയര്‍ന്നതായി നാഷണല്‍ പേമെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) അറിയിച്ചു. സെപ്റ്റംബറില്‍ 96 ലക്ഷം പണമിടപാടുകളാണ് യുപിഐ സംവിധാനത്തിലൂടെ നടന്നത്.
ഒക്ടോബറില്‍ യുപിഐ ഉപയോഗിച്ചുള്ള പണമിടപാടുകളുടെ മൊത്തം മൂല്യം1.91 ലക്ഷം കോടിയായി ഉയര്‍ന്നു. തൊട്ട് മുന്‍മാസമിത് 1.61ലക്ഷം കോടി രൂപയായിരുന്നു.
ഡിജിറ്റല്‍ പോമെന്റുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് യുപിഐ സംവിധാനത്തിലെ സേവനങ്ങള്‍ കൂടുതല്‍  വിപുലീകരിക്കാനുള്ള ശ്രമങ്ങളിലാണ് എന്‍പിസിഐ.
എളുപ്പത്തില്‍ പണമിടപാടുകള്‍ നടത്താനുള്ള മാര്‍ഗമാണ് റിസര്‍വ് ബാങ്കുമായി ചേര്‍ന്ന് എന്‍സിപിഐ വികസിപ്പിച്ചടുത്തിട്ടുള്ള യുപിഐ സംവിധാനം. 2016 ലാണ് യുപിഐ സംവിധാനം അവതരിപ്പിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
FROM ONMANORAMA