ജനുവരി ഒന്നു മുതല്‍ ഓണ്‍ലൈന്‍ എന്‍ ഇ എഫ് ടി സൗജന്യം

HIGHLIGHTS
  • ഇടപാടുകാര്‍ക്ക് ഓണ്‍ലൈനായും ബാങ്കില്‍ നേരിട്ടെത്തിയും ഈ സൗകര്യം പ്രയോജനപ്പെടുത്താം
904359234
SHARE

സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് ഓണ്‍ലൈന്‍ വഴിയുളള എന്‍ ഇ എഫ് ടി ട്രാന്‍സാക്ഷന് അടുത്ത ജനുവരി മുതല്‍ ഫീസുണ്ടാകില്ല. ഇതു സംബന്ധിച്ച് രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കും ആര്‍ ബി ഐ നിര്‍ദേശം നല്‍കി. സമ്പദ് വ്യവസ്ഥയില്‍ കറന്‍സിരഹിത പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. നേരത്തെ ജൂലൈയിലും ഇത്തരം ഇടപാടുകള്‍ക്ക് ഫീസ് ചുമത്തുന്നത് നിര്‍ത്തണമെന്ന് ആര്‍ ബി ഐ ആവശ്യപ്പെട്ടിരുന്നെങ്കിലും സമയപരിധി പ്രഖ്യാപിച്ചിരുന്നില്ല. ആര്‍ ബി ഐയുടെ പുതിയ പത്രക്കുറിപ്പില്‍ 2020 ജനുവരി ഒന്നുമുതല്‍ ബാങ്കുകള്‍ എന്‍ ഇ എഫ് ടി (നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍),ആര്‍ ടി ജി എസ്(റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ്) ഇടപാടുകള്‍ക്ക്  ഫീസ് ഈടാക്കരുതെന്നാണ് നിര്‍ദ്ദേശം.

ഒരു ധനകാര്യ സ്ഥാപനത്തില്‍ നിന്ന്് മറ്റൊന്നിലെ അക്കൗണ്ടിലേക്ക് പണം ആയക്കുന്നതിനെയാണ് എന്‍ ഇ എഫ് ടി എന്ന് പറയുന്നത്. ഇടപാടുകാര്‍ക്ക് ഓണ്‍ലൈനായും ബാങ്കില്‍ നേരിട്ടെത്തിയും ഈ സൗകര്യം പ്രയോജനപ്പെടുത്താം. ഇതിന് പരിധിയില്ലെങ്കിലും ബാങ്കുകള്‍ സ്വന്തം നിലയ്ക്ക് കൈമാറ്റം ചെയ്യാവുന്ന തുകയ്ക്ക്് നിയന്ത്രണം വച്ചിട്ടുണ്ട്. ആര്‍ ടി ജി എസ് വഴിയാണ് കൈമാറ്റമെങ്കില്‍ വേഗത കൂടുതലാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
FROM ONMANORAMA