സ്ഥിര നിക്ഷേപത്തിനൊപ്പം സൗജന്യ ഇന്‍ഷൂറന്‍സ് പരിരക്ഷ കൂടി കിട്ടിയാലോ

HIGHLIGHTS
  • രണ്ട് വര്‍ഷത്തേയ്ക്ക് രണ്ട്- മൂന്ന് ലക്ഷം രൂപ നിക്ഷേപിക്കുന്നവര്‍ക്കാണ് ഈ ആനുകൂല്യം
family protection
SHARE

കൈയിലെ അധിക പണം സ്ഥിര നിക്ഷേപമായി ബാങ്കുകളില്‍ നിക്ഷേപിക്കുകയാണ് വ്യവസ്ഥാപിതമായ രീതി. റിസ്‌കോ നൂലാമാലകളോ ഒന്നുമില്ലാത്ത നിക്ഷേപരീതിയായതിനാല്‍ കൂടുതല്‍ പേരും ബാങ്ക് നിക്ഷേപത്തിലാണ് അഭയം തേടുന്നത്. പലിശയിനത്തില്‍ ലഭിക്കുന്ന വരുമാനം മാസാമാസമോ അല്ലെങ്കില്‍ കാലാവധി തീരുമ്പോള്‍ ഡിപ്പോസിറ്റിനൊപ്പമോ തിരികെ വാങ്ങുന്നു. എന്നാല്‍ സമ്പദ് വ്യവസ്ഥയുടെ നിറം മങ്ങിയതോടെ ബാങ്കുകള്‍ക്ക് നിക്ഷേപം കുറയുന്ന സ്ഥിതി വിശേഷം വ്യാപകമാണ്. ഇതിന് പരിഹാരമായി ഐ സി ഐ സി ബാങ്ക് നിക്ഷേപകർക്ക് നല്‍കുന്ന അധിക ആനുകൂല്യമാണ് ഫ്രീ ഇന്‍ഷൂറന്‍സ്.ഫിക്‌സഡ് ഡിപ്പോസിറ്റിന് ഒരു ലക്ഷം രൂപ വരെ ഇന്‍ഷൂറന്‍സ് കവറേജ് ലഭിക്കുന്ന പദ്ധതിയാണിത്.

പ്രായം 18-50

രണ്ട് വര്‍ഷത്തേയ്ക്ക് രണ്ട്- മൂന്ന് ലക്ഷം രൂപ നിക്ഷേപിക്കുന്നവര്‍ക്കാണ് ഈ ആനുകൂല്യം. നിക്ഷേപരുടെ പ്രായം 18-50 ആയിരിക്കണം. ഇവര്‍ക്ക് ഐ സി ഐ സി ഐ ലൊംബാര്‍ഡ് ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനിയുടെ ഒരു ലക്ഷം രൂപയുടെ കവറേജ് ലഭിക്കും.

33 രോഗങ്ങള്‍

 33 രോഗങ്ങളാണ് ഇതില്‍ ഉള്‍പ്പെടുക. ആദ്യ വര്‍ഷത്തിന് ശേഷം ഇന്‍ഷൂറന്‍സ് തുടരണമെന്നാഗ്രഹിക്കുന്നവര്‍ക്ക് പ്രത്യേക തുക നല്‍കി ഇത് തുടരാം. ആദ്യവര്‍ഷം സൗജന്യമായിരിക്കും. സാധാരണ അസുഖം പിടിപെട്ടാല്‍ നിലവിലെ ഡിപ്പോസിറ്റ് പിന്‍വലിച്ച് ചികിൽസിക്കേണ്ട അവസ്ഥ നിക്ഷേപകര്‍ക്കുണ്ടാകാറുണ്ട്. എന്നാല്‍ ഇവിടെ ഒരു ലക്ഷം രൂപ വരെ കവറേജ് ലഭിക്കുന്നതിനാല്‍ ആ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് ബാങ്ക് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
FROM ONMANORAMA