ബാങ്കുകളുടെ വായ്പയിലും നിക്ഷേപത്തിലും വര്‍ധന

825117118
SHARE

ഈ മാസം തുടക്കത്തില്‍ ബാങ്കുകളുടെ വായ്പയിലും നിക്ഷേപത്തിലും വര്‍ധന പ്രകടമായതായി ആര്‍ബിഐയുടെ കണക്കുകള്‍. നവംബര്‍ 6 വരെയുള്ള രണ്ടാഴ്ച കാലയളവില്‍ ബാങ്കുകളുടെ വായ്പ 8.07 ശതമാനം ഉയര്‍ന്ന് 98.47 ലക്ഷം കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 91.11 ലക്ഷം കോടിയായിരുന്നു ഇത്.
ഒക്ടോബര്‍ 25ന് അവസാനിച്ച രണ്ടാഴ്ചക്കാലയളവില്‍ ബാങ്ക് വായ്പകള്‍ 8.90 ശതമാനം ഉയര്‍ന്ന് 98.39 ലക്ഷം കോടി രൂപയായിരുന്നു. നവംബര്‍ 8 ന് അവസാനിച്ച രണ്ടാഴ്ചക്കാലയളവില്‍ ബാങ്ക് നിക്ഷേപം 9.92 ശതമാനം ഉയര്‍ന്ന് 129.98 ലക്ഷം കോടി രൂപയായി. മുന്‍ വര്‍ഷം ഇതേകാലയളവിലിത് 118.257 ലക്ഷം കോടി രൂപയായിരുന്നു ഇത്.
കാര്‍ഷിക, അനുബന്ധ മേഖലകള്‍ക്കുള്ള വായ്പ 7 ശതമാനമായി ഉയര്‍ന്നു. അതേസമയം സേവന മേഖലയ്ക്കുള്ള വായ്പ വളര്‍ച്ച 7.3 ശതമാനമായി കുറഞ്ഞു. വ്യക്തിഗത വായ്പ വളര്‍ച്ച 16.6 ശതമാനമായി . 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
FROM ONMANORAMA