സിഎസ്‌ബി ബാങ്ക്‌ ഇന്ന് സ്റ്റോക്‌ എക്‌സ്‌ചേഞ്ചില്‍ ലിസ്‌റ്റ്‌ ചെയ്യും

share-market-updates
SHARE

കേരളം ആസ്ഥാനമായുള്ള സിഎസ്‌ബി ബാങ്ക്‌ ഇന്ന് സ്റ്റോക്‌ എക്‌സ്‌ചേഞ്ചില്‍ ലിസ്‌റ്റ്‌ ചെയ്യും. അടുത്തിടെ പൂര്‍ത്തിയായ സിഎസ്‌ബി ബാങ്കിന്റെ ഐപിഒയ്‌ക്ക്‌ മികച്ച പ്രതികരണം ആണ്‌ ലഭിച്ചത്‌ . ഐപിഒ 86 മടങ്ങിലേറെ അധിക വിതരണം ചെയ്യപ്പെട്ടിരുന്നു. ഐപിഒ ക്വാളിഫൈയ്‌ഡ്‌ ഇന്‍സ്റ്റിറ്റ്യുഷണല്‍ വിഭാഗത്തില്‍ 62 മടങ്ങിലേറെയും സ്ഥാപന ഇതര വിഭാഗത്തില്‍ 164 മടങ്ങും വിതരണം ചെയ്യപ്പെട്ടു. ചില്ലറ നിക്ഷേപകരില്‍ നിന്നും 44 മടങ്ങിലേറെ ആവശ്യക്കാര്‍ ഉണ്ടായി.

410 കോടി രൂപ മൂല്യം വരുന്ന ഐപിഒയുടെ പ്രൈസ്‌ ബാന്‍ഡ്‌ പ്രതി ഓഹരി 193-195 രൂപ ആയിരുന്നു. നവംബര്‍ 22 മുതല്‍ 26 വരെയായിരുന്നു സിഎസ്‌ബി ബാങ്കിന്റെ ഐപിഒ. ആക്‌സിസ്‌ ക്യാപിറ്റലും ഐഐഎഫ്‌എല്‍ സെക്യൂരിറ്റീസുമാണ്‌ ഓഫറിന്‌ നേതൃത്വം നല്‍കിയത്‌.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
FROM ONMANORAMA