എടിഎം പിൻ നമ്പർ മറന്നു പോയോ? മാർഗമുണ്ട്

HIGHLIGHTS
  • എടിഎം പിൻ നമ്പർ എളുപ്പത്തിൽ മാറ്റാം
atm-4 845
SHARE

എടിഎം കാർഡിന്റെ നാലക്ക പിൻ നമ്പർ രഹസ്യമായി സൂക്ഷിക്കണം എന്നാണ് ചട്ടം.തട്ടിപ്പിനിരയാകാതിരിക്കാൻ പിൻനമ്പർ എവിടെയും കുറിച്ചിടരുത്, ആർക്കും കൈമാറരുത്, ഇടയ്ക്കിടയ്ക്ക് പിൻ നമ്പർ മാറ്റുന്നത് നല്ലതാണെന്നെല്ലാം ബാങ്ക് അനുശാസിക്കുന്നു. എന്നാൽ എടിഎം നമ്പർ  മറന്നു പോയാൽ എന്തു ചെയ്യും? മൂന്നു തവണ തെറ്റായി പിൻനമ്പർ നൽകിയാൽ എടിഎം കാർഡ് താൽക്കാലികമായി ബ്ലോക്ക് ആകും. ഇവിടെ രണ്ടു മാർഗങ്ങളുണ്ട്.

ആദ്യത്തേതു സാധാരണപോലെ പോലെ ഹോം ബ്രാഞ്ചിൽ പോയി പുതിയ പിൻ നമ്പറിനായി അപേക്ഷ നൽകാം. 15 ദിവസത്തിനകം പിൻനമ്പർ ബാങ്കിൽ വരും. ഇത് നേരിട്ടു കൈപ്പറ്റുകയോ അടുത്ത ബന്ധുവിനെ കത്തു മുഖേന ചുമതലപ്പെടുത്തുകയോ ചെയ്യാം. ഇത് കാലതാമസം ഉണ്ടാക്കും. 

എടിഎം വഴി തന്നെ പിൻ മാറ്റാം

രണ്ടാമത്തേത് എടിഎം വഴി പിൻ നമ്പർ മാറ്റാം. ഉദാഹരണത്തിന് നിങ്ങളുടെ ബാങ്ക് അക്കൗണ്ട് എസ്ബിഐ ൽ ആണെന്നിരിക്കട്ടെ. ആദ്യം ബാങ്കിന്റെ എടിഎം കൗണ്ടറിൽ പോയി, കാർഡ് സ്വൈപ്പ് ചെയ്ത ശേഷം പിൻ ജനറേഷൻ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. അതിൽ ബാങ്ക് അക്കൗണ്ട് നമ്പർ നൽകാൻ ആവശ്യപ്പെടും. അതിനുശേഷം നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ബന്ധപ്പെടുത്തിയിട്ടുള്ള 10 അക്ക രജിസ്ട്രേഡ് മൊബൈൽ നമ്പർ നൽകാൻ ആവശ്യപ്പെടും. അക്കൗണ്ട് നമ്പറും മൊബൈൽ നമ്പറും നൽകി കഴിയുമ്പോൾ ഒടിപി മൊബൈലിലേക്കു സെന്റ് ചെയ്യുന്നതിനായി കൺഫേം ഒപ്ഷൻ ക്ലിക് ചെയ്യുക. അപ്പോൾ മൊബൈലിലേക്കു നാലക്ക രഹസ്യ നമ്പർ (ഓടിപി) വരും. 

അടുത്തതായി വീണ്ടും കാർഡ് സ്വൈപ്പ് ചെയ്തു ബാങ്കിങ് ഒപ്ഷൻ തിരഞ്ഞെടുക്കുക. പിൻ നമ്പർ ചോദിക്കുമ്പോൾ മെസ്സേജ് വന്ന ഒടിപി നമ്പർ നൽകുക. അതിനുശേഷം പിൻ ചെയിഞ്ച് ഒപ്ഷൻ നൽകി നമുക്കിഷ്ടമുള്ള നമ്പർ പുതിയ പിൻ നമ്പർ ആയി സെറ്റ് ചെയ്യാം. ഈ പുതിയ പിൻ നമ്പർ ഉപയോഗിച്ച് സാധാരണപോലെ ട്രാൻസാക്ഷൻ ചെയ്യാവുന്നതാണ്. ശ്രദ്ധിക്കുക, പുതിയ പിൻ നമ്പർ സെറ്റ് ചെയ്ത ശേഷം മാത്രമേ പണം പിൻവലിക്കാവൂ.

റോഷ്നി പൊൻകാട്ട്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
FROM ONMANORAMA