എടിഎം പിൻ നമ്പർ മാറ്റാം ഇന്റർനെറ്റ് ബാങ്കിങ് വഴിയും

Mail This Article
ഒരു ബാങ്കിൽ ലഭ്യമാകുന്ന എല്ലാ സേവനങ്ങളും ഇന്റർനെറ്റ് ബാങ്കിങ്ങിലൂടെ ചെയ്യാവുന്നതാണ്. ഇന്റർനെറ്റ് ബാങ്കിങ് ഉപയോഗിച്ചു പുതിയ എടിഎം കാർഡ് ആക്ടിവേറ്റ് ചെയ്യാം. അതുപോലെ എടിഎം കാർഡിന്റെ പിൻ നമ്പർ മാറ്റുന്നതിനോ, കാർഡ് ബ്ലോക്ക് ചെയ്യുന്നതിനോ നെറ്റ് ബാങ്കിങ് വഴി വളരെ എളുപ്പം സാധിക്കും.
ആദ്യം ഇന്റർനെറ്റ് ബാങ്കിങ് ഓപൺ ചെയ്യുക. അതിൽ ഇ–സർവീസ് തിരഞ്ഞെടുക്കുക. ഇതിൽ ഇ–കാർഡ്സ്, ക്രെഡിറ്റ് കാർഡ് ആപ്ലിക്കേഷൻ, എടിഎം കാർഡ് സർവീസ് എന്നിങ്ങനെ കുറെ ഐക്കണുകൾ ഉണ്ടാകും. അതിൽ എടിഎം കാർഡ് സർവീസ് ക്ലിക്ക് ചെയ്യുക. അതിൽ എടിഎം പിൻ ജനറേഷൻ എന്ന ഒപ്ഷൻ തിരഞ്ഞെടുത്താൽ ഒടിപി അല്ലെങ്കിൽ പ്രൊഫൈൽ പാസ്‌വേഡ് ഒപ്ഷൻ ഉണ്ടാകും.
ഇതിലേതെങ്കിലും നൽകിയാൽ, നിങ്ങളുടെ അക്കൗണ്ട് നമ്പർ കാണിക്കും. അതിൽനിന്നു നെറ്റ് ബാങ്കിങ്ങുമായി ബന്ധിപ്പിച്ച അക്കൗണ്ട് നമ്പർ ക്ലിക്ക് ചെയ്യുക. അപ്പോൾ നിങ്ങളുടെ എടിഎം കാർഡ് നമ്പർ കാണിക്കും അതു തിരഞ്ഞെടുത്താൽ നിങ്ങളുടെ റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്കു നാലക്ക രഹസ്യ ഒടിപി വരും. ഇത് നൽകി പുതിയ പിൻ നമ്പർ സെറ്റ് ചെയ്യാം.