ഇനി എന്‍ഇഎഫ്‌ടി 24 മണിക്കൂറും ഉപയോഗിക്കാം

opnline
SHARE

നാഷണല്‍ ഇലക്ട്രോണിക്‌ ഫണ്ട്‌ ട്രാന്‍സ്‌ഫര്‍ (എന്‍ഇഎഫ്‌ടി ) വഴിയുള്ള പണമിടപാട്‌ ഇനിമുതല്‍ ആഴ്‌ചയില്‍ ഏഴ്‌ ദിവസവും 24 മണിക്കൂറും സാധ്യമാകും. പുതിയ സംവിധാനം നിലവില്‍ വന്നു 

ആഴ്‌ചയിലെ എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും രാവിലെ എട്ട്‌ മണി മുതല്‍ വൈകിട്ട്‌ ഏഴ്‌ മണി വരെയാണ്‌ എന്‍ഇഎഫ്‌ടി വഴിയുള്ള ഇടപാടുകള്‍ സാധ്യമായിരുന്നത്. ആഴ്‌ചയിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്‌ചകളിലും എന്‍ഇഎഫ്‌ടി സൗകര്യം ലഭ്യമല്ലായിരുന്നു. ഇനി അവധി ദിവസങ്ങൾ ഉൾപ്പടെ എല്ലാ ദിവസവും ഏത്‌ സമയവും എന്‍ഇഎഫ്‌ടി സംവിധാനം ഉപയോഗിച്ച്‌ പണമിടപാട്‌ നടത്താം. ഗുണഭോക്താവിന് പണം അക്കൗണ്ടിൽ രണ്ടു മണിക്കൂറിനുള്ളിൽ വരവ് വെക്കപ്പെടും.

ജനുവരി മുതല്‍ എന്‍ഇഎഫ്‌ടി ഇടപാടുകള്‍ക്കുള്ള സര്‍വീസ്‌ ചാര്‍ജുകള്‍ ഒഴിവാക്കാനും ആര്‍ബിഐ ബാങ്കുകളോട്‌ നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ്‌ ആര്‍ബിഐയുടെ നടപടികള്‍.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
FROM ONMANORAMA