ഡെബിറ്റ് കാര്‍ഡുകളുടെ എണ്ണം കുറഞ്ഞു

HIGHLIGHTS
  • എണ്ണം രണ്ട് വര്‍ഷത്തെ താഴ്ചയില്‍
money&card
SHARE

രാജ്യത്ത്  പ്രചാരത്തിലുള്ള ഡെബിറ്റ് കാര്‍ഡുകളുടെ എണ്ണം ഈ വര്‍ഷം കുറഞ്ഞു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 15 ശതമാനം കുറവാണ് ഡെബിറ്റ് കാര്‍ഡുകളുടെ എണ്ണത്തില്‍ ഉണ്ടായത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. 2018 ഒക്‌ടോബറില്‍ 998 ദശലക്ഷം ഡെബിറ്റ് കാര്‍ഡുകളാണ് രാജ്യത്ത് പ്രചാരത്തില്‍ ഉണ്ടായിരുന്നത്. 2019 ഒക്ടോബര്‍ ആപ്പോഴേക്കും ഇത് 843 ദശലക്ഷം ഡെബിറ്റ് കാര്‍ഡുകളായി കുറഞ്ഞു.

മാഗ്നെറ്റിക് സ്ട്രിപ് കാര്‍ഡുകളില്‍ നിന്നും ഇഎംവി ചിപ്പ് കാര്‍ഡുകളിലേക്കുള്ള  മാറ്റം ഡെബിറ്റ് കാര്‍ഡുകളുടെ എണ്ണം കുറയാന്‍ കാരണമായിട്ടുണ്ട്. ഇത് കാരണം 155 ദശലക്ഷം കാര്‍ഡുകള്‍ വിപണിയില്‍ നിന്നും പുറത്തു പോയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നതിനായി മാഗ്നെറ്റിക് സ്ട്രിപ് കാര്‍ഡുകളില്‍ നിന്നും ഇഎംവി ചിപ് കാര്‍ഡുകളിലേക്ക് മാറണം എന്നാണ്  ആര്‍ബിഐ ബാങ്കുകള്‍ക്ക് നല്‍കിയിരിക്കുന്ന  നിര്‍ദ്ദേശം . ഇതെ തുടര്‍ന്ന് ഇത്തjjx  ഡെബിറ്റ് കാര്‍ഡുകള്‍ എല്ലാം മാറ്റി നല്‍കുന്ന നടപടികളിലാണ്  ബാങ്കുകള്‍. ജനുവരി ഒന്ന് മുതല്‍ മാഗ്നെറ്റിക് സ്ട്രിപ്പ് ഡെബിറ്റ് കാര്‍ഡുകള്‍ പ്രവര്‍ത്തനക്ഷമമായിരിക്കില്ല എന്ന് എസ്ബിഐ ഉപയോക്താക്കളെ അറിയിച്ചിട്ടുണ്ട്. കൂടാതെ  നിഷ്‌ക്രിയ അക്കൗണ്ടുകള്‍ക്ക് ഡെബിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതും  ബാങ്കുകള്‍ അവസാനിപ്പിച്ചിരിക്കുകയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
FROM ONMANORAMA