ADVERTISEMENT

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡുകളുപയോഗിച്ച് സാമ്പത്തിക ഇടപാട് നടത്തുന്നവരുടെ എണ്ണത്തില്‍ വന്‍ കുതിച്ചുചാട്ടമുണ്ടായിട്ടുണ്ട്. അതോടൊപ്പം തന്നെ തട്ടിപ്പുകളും കൂടി. വര്‍ധിച്ചു വരുന്ന ഇത്തരം സാമ്പത്തിക തട്ടിപ്പുകള്‍ക്ക് തടയിടാന്‍ കാലാകാലങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കാന്‍ ബാങ്കുകള്‍ക്കും മറ്റ് കാര്‍ഡ് കമ്പനികള്‍ക്കും ആര്‍ ബി ഐ നിര്‍ദേശം നല്‍കാറുണ്ട്. 2020 മാര്‍ച്ച് 16 അന്തിമ തീയതി നിശ്ചയിച്ച് ഇക്കുറിയും ആര്‍ബിഐ ചില നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. കാര്‍ഡ് ഇഷ്യൂ ചെയ്യുന്ന കമ്പനികള്‍ക്കും ബാങ്കുകള്‍ക്കുമാണ് നിര്‍ദേശം ന്ല്‍കിയിരിക്കുന്നത്. ഇടപാടുകളില്‍ സൂരക്ഷ വര്‍ധിപ്പിക്കുയാണ് ഇതിന്റെ ലക്ഷ്യം.

സ്വിച്ച് ഓണ്‍/ഓഫ്

കാര്‍ഡുകളില്‍ സ്വച്ച് ഓണ്‍/സ്വച്ച് ഓഫ് സംവിധാനം ഏര്‍പ്പെടുത്തണം. കമ്പനികള്‍ കാര്‍ഡുകള്‍ക്ക് ട്രാന്‍സാക്ഷന്‍ പരിധി ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് മാറ്റാനുള്ള സൗകര്യമുണ്ടായിരിക്കണം. ഇത് രാജ്യത്തിന് അകത്തും പുറത്തുമുള്ള എടിഎം,പി ഒ എസ്, ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കെല്ലാം ബാധകമായിരിക്കും.
ഈ സൗകര്യങ്ങള്‍ 24 മണിക്കൂറും കാര്‍ഡ് കമ്പനികള്‍ ഉറപ്പ് വരുത്തേണ്ടതുണ്ട്.  എടിഎം,മൊബൈല്‍ ആപ്ലിക്കേഷന്‍, നെറ്റ് ബാങ്കിംഗ് തുടങ്ങി എല്ലാത്തരം ഇടപാടുകള്‍ക്കും ഇത് ബാധകമാക്കണം.

എസ് എം എസ് നിര്‍ബന്ധം

കാര്‍ഡുമായി ബന്ധപ്പെട്ട് മുകളില്‍ പറഞ്ഞ എന്തെങ്കിലും മാറ്റം വരുത്തുന്നുവെങ്കില്‍ അത് അക്കൗണ്ടുടമയെ എസ് എം എസ്/ ഇ മെയില്‍ വഴി കൃത്യമായി അറിയിച്ചിരിക്കണം. എന്നാല്‍ കാര്‍ഡ് ഇടപാടുകള്‍ക്ക് സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടുള്ള ആര്‍ ബി ഐ യുടെ ഈ നിര്‍ദേശങ്ങള്‍ ഗിഫ്റ്റ് കാര്‍ഡുകള്‍ക്ക് നിര്‍ബന്ധമല്ല.

ഒാണ്‍ലൈന്‍ സേവനം

ഇതുവരെയും ഓണ്‍ലൈന്‍ അഥവാ കോണ്‍ടാക്ട്ലസ് ഇടപാട് നടത്തിയിട്ടില്ലാത്ത ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകളിലെ ഈ സേവനം നിര്‍ത്തി വയ്ക്കണമെന്ന് ജനുവരിയില്‍ ആര്‍ ബി ഐ കാര്‍ഡ് ഇഷ്യൂ ചെയ്യുന്ന സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇതും മാര്‍ച്ച് 16 നുള്ളില്‍ നടപ്പാക്കണമെന്നും ആര്‍ബി ഐ നിര്‍ദേശത്തിലുണ്ട്. കാര്‍ഡുകളില്‍ സൗകര്യപ്പെടുത്തിയിരിക്കുന്ന റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍( ആര്‍ എഫ് ഐ ഡി) സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡുകളുപയോഗിച്ച് സാധനങ്ങളും സേവനങ്ങളും വാങ്ങുമ്പോഴാണ് കോണ്‍ടാക്ടലസ് ഇടപാട് നടക്കുന്നത്. ഇത്തരം ഇടപാടുകള്‍ ഇതുവരെ നടത്തിയിട്ടില്ലാത്ത കാര്‍ഡുകളിലെ ഈ സംവിധാനമാണ് 16 മുതല്‍ ഡിസേബിള്‍ ചെയ്യുക. അതേസമയം എടിഎം ഉപയോഗിക്കുന്നതടക്കമുള്ള മറ്റ് സൗകര്യങ്ങളെ നിയന്ത്രണം ബാധിക്കില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com