ബാങ്കുകളും പ്രവര്‍ത്തനം സമയം കുറയ്ക്കും, അത്യാവശ്യം ജീവനക്കാര്‍ മാത്രം

HIGHLIGHTS
  • ബാങ്കിംഗ് സമയത്തില്‍ മാറ്റം വരുത്തുകയോ പ്രവര്‍ത്തനം പരിമിതപെടുത്തുകയോ ചെയ്തു
COVID testing
SHARE

കൊറോണ കേസുകള്‍ രാജ്യത്ത് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ദേശവ്യാപകമായി ബാങ്കുകള്‍ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തുന്നു. ആളുകള്‍ ബ്രാഞ്ചുകളില്‍ വരുന്നത് പരമാവധി കുറയ്ക്കുന്നതിന്റെ ഭാഗമായി ഡിജിറ്റല്‍ ഇടപാട് നടത്താൻ ബാങ്കുകള്‍ ഇടപാടുകാരെ നിര്‍ബന്ധിക്കുന്നുണ്ടെങ്കിലും ഇത് പൂര്‍ണമായും വിജയിക്കാത്ത സാഹചര്യത്തിലും രാജ്യ തലസ്ഥാനവും കേരളവുമടക്കം 'ലോക് ഡൗണി'ലേക്ക പോകുന്നതും കണക്കിലെടുത്താണ് പ്രവര്‍ത്തന സമയം വെട്ടിക്കുറിക്കുന്നതിനും ജീവനക്കാരെ കുറക്കുന്നതിനും ബാങ്കുകള്‍ തീരുമാനമെടുത്തത്.

എസ് ബി ഐ, എച്ച് ഡി എഫ് സി, ഐ സി ഐ സി ഐ തുടങ്ങിയ മുന്‍നിര ബാങ്കുകള്‍ ബാങ്കിംഗ് സമയത്തില്‍ മാറ്റം വരുത്തുകയോ പ്രവര്‍ത്തനം പരിമിതപെടുത്തുകയോ ചെയ്തിട്ടുണ്ട്. ഇന്‍ഡസ് ഇൻഡ് ബാങ്ക,് ആക്‌സിസ് ബാങ്ക് അടക്കമുള്ള സ്വകാര്യ ബാങ്കുകളും പ്രവര്‍ത്തന രീതിയില്‍ മാറ്റം വരുത്തിയിട്ടുണ്ട്. വായ്പ അനുവദിക്കൽ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചിട്ടുണ്ട്.
നിക്ഷേപം, പണം പിന്‍വലിക്കല്‍, ചെക്ക് ക്ലിയറിംഗ്, സര്‍ക്കാര്‍ ഇടപാടുകള്‍ എന്നീ നാലു അത്യാവശ്യ സാമ്പത്തിക ഇടപാടുകളിലേക്ക് നേരത്തെ തന്നെ ബാങ്കുകള്‍ തങ്ങളുടെ പ്രവര്‍ത്തനം പരിമിതപെടുത്തിയിരുന്നു. കൊറോണ എക്‌സ്‌പോഷര്‍ സംശയിക്കുന്നവര്‍ വീട്ടില്‍  തുടരണമെന്ന് മാര്‍ച്ച് 20 ന് തന്നെ ബാങ്കുകള്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. പ്രതിസന്ധി കടുത്തതാണെങ്കിലും ധനകാര്യ സ്ഥാപനങ്ങള്‍ അടച്ചിടുന്നത് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കുമെന്നതിനാല്‍ പ്രവര്‍ത്തനം പരിമിതപെടുത്തുക എന്ന നയമാണ് ഇപ്പോള്‍ ബാങ്കുകള്‍ സ്വീകരിച്ചിരിക്കുന്നത്.

എച്ച് ഡി എഫ് സി

പ്രമുഖ സ്വകാര്യ ധനകാര്യസ്ഥാപനമായ എച്ച് ഡി എഫ് സി ബാങ്ക് അതിന്റെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തി. മാര്‍ച്ച് 31 വരെ രാവിലെ 10 മുതല്‍ രണ്ട് വരെയാണ് ബാങ്ക് പ്രവര്‍ത്തിക്കുക. പാസ് ബുക്ക് അപ്‌ഡേറ്റുകളും വിദേശ കറന്‍സി സര്‍വ്വീസുകളും നിര്‍ത്തി വച്ചിട്ടുണ്ട്. ചെക്കുകള്‍ ബോക്‌സില്‍ നിക്ഷേപിക്കാം.

എസ് ബി ഐ

അത്യാവശ്യമല്ലാത്ത സാമ്പത്തിക ഇടപാടുകള്‍ രാജ്യത്തെ വലിയ ബാങ്കായ എസ് ബി ഐ ഇതിനകം തന്നെ നിര്‍ത്തി വച്ചിട്ടുണ്ട്. അക്കൗണ്ട് ഓപ്പണിംഗ്, പാസ് ബുക്ക് പ്രിന്റിംഗ്, പണം പിന്‍വലിക്കുന്നത്, വിദേശ കറന്‍സി പ്രവര്‍ത്തനങ്ങള്‍ എന്നിവ  നിര്‍ത്തി വച്ചിട്ടുണ്ട. കസ്റ്റമേഴ്‌സിന് ബാങ്കിന് വെളിയില്‍ വെച്ചിട്ടുളള ബോക്‌സില്‍ അവരുടെ റിക്വസ്റ്റ് നിക്ഷേപിക്കാം.

ആക്‌സിസ് ബാങ്ക്

ആക്‌സിസ് ബാങ്ക് ശനിയാഴ്ച തന്നെ ഭാഗീകമായി വര്‍ക്ക് അറ്റ് ഹോം പ്രഖ്യാപിച്ചിരുന്നു. ബാങ്ക് അടിസ്ഥാന ബാങ്കിങ് സൗകര്യങ്ങൾ മാത്രമാണിപ്പോൾ ലഭ്യമാക്കുന്നത്. പ്രവാസികള്‍ക്കായുള്ള സേവനങ്ങൾ ഇപ്പോൾ ശാഖകളിൽ ലഭ്യമാക്കുന്നില്ലെന്നു മാത്രമല്ല, അവർക്ക് ‍ഡിജിറ്റൽ സേവനങ്ങൾ പരമാവധി ഉപയോഗപ്പെടുത്താനുള്ള സൗകര്യങ്ങളും ആക്‌സിസ് ബാങ്ക് ഒരുക്കുന്നുണ്ട്.

ഐ സി ഐ സി ഐ ബാങ്ക്

ഐ സി ഐ സി ഐ ബാങ്കും അവരുടെ പ്രവര്‍ത്തന സമയം വെട്ടി ചുരുക്കി. മാര്‍ച്ച് 31 വരെ രാവിലെ 10 മുതല്‍ രണ്ട് വരെ പ്രവര്‍ത്തനം വെട്ടിച്ചുരുക്കിയിട്ടുണ്ട്.

കാനറാ ബാങ്ക്

കാനറാ ബാങ്ക് സ്റ്റാഫുകള്‍ക്ക ്പരമാവധി അവധി നല്‍കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അത്യാവശ്യമല്ലാത്ത ബാങ്കിംഗ് പ്രവര്‍ത്തനങ്ങളും ഒഴിവാക്കിയിട്ടുുണ്ട്.

ഫെഡറല്‍ ബാങ്ക്

ഫെഡറല്‍ ബാങ്കും പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തി. രാവിലെ 10 മുതല്‍ രണ്ട് വരെയോ 11 മുതല്‍ മൂന്നു മണി വരെയോ ആക്കി പ്രവര്‍ത്തന സമയം പരിമിതപ്പെടുത്തിയിട്ടുണ്ട്. അത്യാവശ്യമല്ലാത്ത സേവനങ്ങള്‍ ഒഴിവാക്കിയിട്ടുമുണ്ട്. കൗണ്ടറില്‍ ഒരു സമയം പരമാവധി അഞ്ച് പേര്‍ എന്ന തരത്തില്‍ ഇടുക്കിയടക്കമുള്ള മേഖലകളില്‍ പരിമിതപെടുത്തിയിട്ടുണ്ട്.തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
FROM ONMANORAMA