മുതിര്‍ന്ന പൗരന്‍മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടു പടിക്കല്‍ ബാങ്കിങ് സേവനമെത്തിക്കുന്നതിനുള്ള നടപടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന് റിസര്‍വ് ബാങ്ക്. പെയ്‌മെന്റ് ബാങ്കുകളും സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളും അടക്കം എല്ലാ ബാങ്കുകള്‍ക്കും ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വീട്ടുപടിക്കല്‍ സേവനമെത്തിക്കുന്നതിനുളള നടപടികള്‍ രാജ്യ വ്യാപകമായി നടപ്പാക്കണമെന്നും ഇത് ഏതെല്ലാം ശാഖകളിലാണു ലഭ്യമാകുന്നതെന്ന് തീരുമാനിച്ച് ജനങ്ങളെ അറിയിക്കണമെന്നുമാണു നിര്‍ദ്ദേശം. ഇത്തരം സേവനങ്ങള്‍ക്കായി ഈടാക്കുന്ന ചാര്‍ജുകളും വ്യക്തമായി പ്രസിദ്ധീകരിക്കണം. നിക്ഷേപത്തിനായുളള പണവും മറ്റ് രേഖകളും സ്വീകരിക്കല്‍, അക്കൗണ്ടില്‍ നിന്നു പിന്‍വലിക്കുന്ന പണം നല്‍കല്‍, ഡിമാന്റ് ഡ്രാഫ്റ്റ് വിതരണം ചെയ്യല്‍, കെവൈസി സമര്‍പ്പിക്കല്‍ തുടങ്ങിയവയായിരിക്കും വീട്ടു പടിക്കല്‍ എത്തിക്കുന്ന സേവനങ്ങളില്‍ മുഖ്യമായി ഉണ്ടാകുക. ഏപ്രില്‍ 30-ഓടെ ഇക്കാര്യങ്ങള്‍ നടപ്പാക്കാനാണ് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം.
HIGHLIGHTS
- സേവനങ്ങള്‍ക്കായി ഈടാക്കുന്ന ചാര്‍ജുകളും വ്യക്തമാക്കണം